ന്യൂഡൽഹി : കൊറോണ രണ്ടാം തരംഗത്തെ അതിജീവിക്കാൻ കടുത്ത ലോക്ഡൗൺ ആവശ്യമാണെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. ഇത്തരമൊരു വ്യാപനത്തെ കൈകാര്യം ചെയ്യാൻ ലോകത്തെ ഒരു ആരോഗ്യ സംവിധാനത്തിനും കഴിയില്ല. കടുത്ത നിയന്ത്രണങ്ങളോ ലോക്ഡൗണോ ആണ് പരിഹാരം.രോഗബാധിതരാകുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്.

ഇന്ത്യയുടെ ആരോഗ്യ മേഖല അതിന്‍റെ പരമാവധിയിലാണ് നിലവിൽ പ്രവർത്തിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി 10 ൽ കൂടിയ മേഖലകളിൽ, കഴിഞ്ഞ വർഷം ഏർപ്പെടുത്തിയ രീതിയിൽ കടുത്ത ലോക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം . ചില സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന രാത്രികാല കർഫ്യൂ, വാരാന്ത്യ ലോക്ഡൗൺ തുടങ്ങിയവ ഫലപ്രദമല്ലെന്നാണ് തെളിയുന്നത്.

ഇപ്പോൾ കൊറോണ വരുന്നതിനു മുൻപ് നമ്മൾ ആത്മവിശ്വാസത്തിലായിരുന്നു. വാക്സിനുകൾ വരുന്നു, രോഗബാധിതരുടെ എണ്ണം കുറയുന്നു. കൊറോണ ഇനിയൊരു പ്രശ്നമാകില്ലെന്ന് എല്ലാവരും കരുതി.മാനദണ്ഡങ്ങൾ പലരും മറന്നു -അദ്ദേഹം പറഞ്ഞു.

ആദ്യ കൊറോണ തരംഗത്തിൽ ഉയർച്ച മന്ദഗതിയിലായിരുന്നു, പക്ഷേ രണ്ടാമത്തെ തരംഗത്തിൽ ഇത് ഒരു റോക്കറ്റ് പോലെയാണ്. അതുകൊണ്ടാണ് ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ പോലും അപര്യാപ്തമാകുന്നത് . ഈ വർധന മന്ദഗതിയിലായിരുന്നുവെങ്കിൽ, ഞങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയുമായിരുന്നു. കേസുകൾ വർദ്ധിച്ചതാണ് മരുന്നുകൾക്കും , ഓക്സിജനും ക്ഷാമം സൃഷ്ടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

പല രോഗികളും ആശുപത്രിയിൽ പോകാതെ വീടിനുള്ളിൽ തന്നെ മരുന്ന് കഴിച്ച് വിശ്രമിക്കാനാണ് ശ്രമിക്കുന്നത് . അവസ്ഥ മോശമാകുമ്പോഴാണ് പലരും ആശുപത്രിയിലെത്തുന്നത് .അതും മരണനിരക്ക് വർധിപ്പിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here