ആലുവ: ലക്ഷദ്വീപിലെ പരിഷ്ക്കാരങ്ങൾ ഒരു മതത്തെ ലക്ഷ്യം വച്ചല്ല” – ലക്ഷദ്വീപ്  എംപിയും എൻസിപി നേതാവുമായ പി പി മുഹമ്മദ് ഫൈസൽ. ആലുവപാലസിൽ ഇന്നലെ രാത്രി നടന്ന പത്ര സമ്മേളനത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. കുടെ എൻസിപി നേതാവുംമന്ത്രിയുമായശശീന്ദ്രനുമുണ്ടായിരുന്നു.
അഡ്മിനിസ്ട്രേറ്ററുടെ ഏകപക്ഷീയമായ നടപടിയിലാണ് പ്രതിഷേധം.താങ്കൾ ബി ജെ പി യെ രക്ഷിക്കാൻ ശ്രമിക്കുകയല്ലേ?എന്ന  ചോദ്യത്തിന്ഞാൻ ബി ജെ പി ക്ക് എതിരാണ്. ലക്ഷദ്വീപിലെപുതിയ പരിഷ്ക്കാരം നടപ്പിലാക്കാൻ നിലവിലെ അഡ്മിനിസ്ട്രേറ്റർ ശ്രമിക്കുന്നതിൽ എനിക്ക് അത്ഭുതമില്ല. കാരണം ഡിയു, ഡാമനിൽ ആയിരുന്നപ്പോൾ പട്ടേൽ ഇത് തന്നെയാണ് നടപ്പിലാക്കാൻ ശ്രമിച്ചത്. അവിടെ മുസ്ലീം ജനത മാത്രമല്ലല്ലോ ഉള്ളത് ?’ബിജെപി ഇതിനു മുമ്പ് രണ്ട് പേരെ ഇതേ പോസ്റ്റിൽ നിയമിച്ചിട്ടുണ്ട്. അവർ ഏകപക്ഷീയമായി തീരുമാനം എടുത്തിട്ടില്ല. അവരെ എല്ലാവരും അംഗീകരിച്ചിരുന്നു. പുതിയ അഡ്മിനിസ്ട്രേറ്റർ സമവായമില്ലാതെ തീരുമാനമെടുക്കുന്നു. അതാണ് എൻെറ എതിർപ്പ്.1987മുതൽ ലക്ഷദ്വീപിലെ ജനവാസമില്ലാത്ത മേഖലകളിൽ ഹോട്ടലിൽ മദ്യം വിൽപ്പനയുണ്ടെന്നും എന്നാൽ ജനവാസ മേഖലയിലെ ടൂറിസം മേഖലയിലെ ഹോട്ടലുകളിൽ മദ്യം വിൽക്കാനുള്ള നീക്കത്തെയാണ് എതിർക്കുന്നത്.ഞാൻ പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും കണ്ടു. അവരെനിക്ക് ഉറപ്പു തന്നിട്ടുണ്ട് ” എന്നും അദേഹം പറഞ്ഞു.
വികസന പുകമറയിൽ ലക്ഷദ്വീപിന്റെ സത്വം നശിപ്പിക്കാനാണ് ശ്രമമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പ്രതികരിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here