മുംബൈ: ബോളിവുഡ്​ ഇതിഹാസം ദിലീപ്​ കുമാർഅന്തരിച്ചു.ഹിന്ദുജആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ.പാർക്കറാണ്​ മരണവിവരം സ്ഥിരീകരിച്ചത്മരണവിവരം സ്ഥിരീകരിച്ചത്​.പദ്മവിഭൂഷണും ദാദാസാഹിബ് ഫാൽക്കെ പുരസ്കാരങ്ങളും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. യൂസഫ് ഖാനാണ് ദിലീപ് കുമാർ എന്ന പേരിൽ ബോളിവുഡിന്റെ സുവർണ കാലഘട്ടത്തെ മുന്നോട്ടു നയിച്ചത്. ഹിന്ദി സിനിമകളിലെ ആദ്യ ഖാൻമാരിൽ ഒരാളായിരുന്നു. ഒരു കാലഘട്ടത്തിന്റെ അവസാനമാണ് അദ്ദേഹത്തിന്റെ അന്ത്യത്തോടെ ഉണ്ടായിരിക്കുന്നത്.നയാ ദൗർ, മുഗൾ ഇ ആസാം, ദേവ്‌ദാസ്, റാം ഔർ ശ്യാം, അൻഡാസ്, മധുമതി, ഗംഗാ യമുന തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകൾ. ജ്വാർ ഭട്ട (1944) ആണ് ആദ്യ സിനിമ. അവസാന ചിത്രം കില (1998). ആറു പതിറ്റാണ്ടായി സിനിമയിലുണ്ടായിരുന്ന അദ്ദേഹം 62 സിനിമകളിലാണ് അഭിനയിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here