ന്യൂഡൽഹി : പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്താനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഡല്‍ഹിയിലേക്ക്. സംസ്ഥാനത്തിന്‍റെ വികസനകാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായും കേന്ദ്രമന്ത്രിമാരുമായും മുഖ്യമന്ത്രി ചർച്ച നടത്തും .

തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് മുഖ്യമന്ത്രി ഡല്‍ഹിക്ക് തിരിക്കുക . രാജ്യസഭാ എം പി ജോൺ ബ്രിട്ടാസും മുഖ്യമന്ത്രിയ്ക്കൊപ്പം ഉണ്ടാകും .

രണ്ടാമത് അധികാരത്തിലെത്തിയ ശേഷം ഇതാദ്യമായാണ് പിണറായി പ്രധാനമന്ത്രിയെ സന്ദർശിക്കുന്നത് . കെ റെയില്‍ ഉള്‍പ്പടെയുള്ള വികസന വിഷയങ്ങളും കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് വാക്സിൻ ഉള്‍പ്പടെയുള്ള കൂടുതല്‍ സഹായങ്ങളും ചര്‍ച്ച ചെയ്യും .

LEAVE A REPLY

Please enter your comment!
Please enter your name here