ആലുവ:കനത്ത മഴ തുടരുന്നതിനാൽ പെരിയാറിലെ ജലനിരപ്പ് ഉയരുന്നുപെരിയാർ കരകവിഞ്ഞ് മണപ്പുറത്തേക്ക്   വെള്ളം കയറി തുടങ്ങി.ക്ഷേത്രത്തിന്റെ തറയുടെ 90 ശതമാനത്തിലേറെയും വെള്ളത്തിലായി. മൂന്നടി കൂടി വെള്ളം ഉയർന്നാൽ ശിവഭഗവാന് ആറാട്ട് നടക്കും. സ്വയംഭൂവായആലുവ മഹാദേവന് പടഹാദി കൊടിയേറ്റോടെഉത്സവമുണ്ടെങ്കിലും ആറാട്ടില്ല -പ്രകൃതി കരകവിഞ്ഞ് ഒരുക്കുന്ന ആറാട്ടാണ്ഇവിടെയുള്ളത്. ആലുവാക്കാരെസംബന്ധിച്ചിടത്തോളം ആറാട്ട് നടക്കുന്നത് പുണ്യമാണ്. ഈ വർഷം ഇതുവരെ ആറാട്ട് നടന്നിട്ടില്ല. കഴിഞ്ഞ വർഷം ആറ് ദിവസത്തോളം ആറാടിയിരുന്നു. അണക്കെട്ടുകളിലെ ഷട്ടർ തുറന്നു വിടുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണം.പെരിയാർ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.. അർദ്ധരാത്രി വരെ കടലിൽ വേലിയേറ്റമായതിനാൽ ഇനിയും ജലനിരപ്പുയരാനാണ് സാധ്യത. കലങ്ങി മറിഞ്ഞൊഴുകുന്നതിനാൽ പുഴയിലെ ചെളിയുടെ അംശം വർദ്ധിച്ചു. ആലുവ ജല ശുദ്ധീകരണശാലയിൽ നടത്തിയ പരിശോധനയിൽ ടർബിടിറ്റി നിരക്ക് 61 രേഖപ്പെടുത്തി.

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്നും നാളെയും പതിനാല് ജില്ലകൾക്കും മഴമുന്നറിയിപ്പ് നൽകി. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനത്തേക്കും. ശക്തമായ കാറ്റോട് കൂടിയ മഴയ്ക്കാണ് സാധ്യത. മലയോര മേഖലകളിൽ ജാഗ്രത നിർദേശം നൽകി. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും മണിക്കൂറിൽ പരമാവധി 50 കി.മി വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിങ്കളാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തി. ബുധനാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here