ശങ്കര

കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല എംഎസ്ഡബ്ല്യൂ പ്രവേശന പരീക്ഷക്ക് അപേക്ഷിച്ചവർക്ക് പരീക്ഷ എഴുതാൻഅവസരമൊരുക്കണമെന്നാവശ്യപ്പെട്ട് എഐഎസ്എഫ് സർവ്വകലാശാല യൂണിറ്റിന്റെ നേതൃത്വത്തിൽ ഹൈകോടതിയിൽ റിട്ട് ഫയൽ ചെയ്തു. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും പിജിക്ക് അപേക്ഷിക്കാം എന്ന നിബന്ധനയുള്ളതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികൾ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചത്. പക്ഷേ, കേരളത്തിലെ മറ്റ് സർവ്വകലാശാലകളിൽ ബിരുദ പരീക്ഷ നിശ്ചയിച്ചിരുന്ന തീയതികളിലായിരുന്നു കാലടി സർവ്വകലാശാലയിലെ പ്രവേശന പരീക്ഷയും. എഐഎസ്എഫ് അടക്കമുള്ള വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് പരീക്ഷ തീയതി പുനഃക്രമീകരിച്ചു. മറ്റ് യൂണിവേഴ്സിറ്റികളിൽ ബിരുദ പരീക്ഷകൾ നടക്കുന്ന തീയതികളിൽ തന്നെയാണ് വീണ്ടും പരീക്ഷകൾ തീരുമാനിച്ചത്. എഐഎസ്എഫ് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും ബന്ധപ്പെട്ട അധികാരികൾക്കും പരാതി നൽകുകയും ബന്ധപ്പെട്ടവർ വിഷയത്തിൽ ഇടപെടുകയും ചെയ്തു. പക്ഷേ, പരീക്ഷ തീയതികളിൽ മാറ്റമുണ്ടായില്ല. എം എസ് ഡബ്ല്യൂ പ്രവേശന പരീക്ഷ പകുതിയോളം അപേക്ഷകർക്ക് എഴുതാനും സാധിച്ചില്ല.
എം എസ് ഡബ്ല്യൂ ഒഴികെയുള്ള പിജി പ്രവേശന പരീക്ഷകൾ യൂണിവേഴ്സിറ്റിയിലെ ഉത്തരകടലാസുകൾ കാണാതായതിനെ തുടർന്നുള്ള അധ്യാപക സമരത്തെ തുടർന്ന് മാറ്റിവെക്കുകയും ചെയ്തിരുന്നു. തുടർന്നാണ്, എഐഎസ്എഫ് കാലടി സംസ്കൃത സർവ്വകലാശാല യൂണിറ്റിന്റെ നേതൃത്വത്തിൽ പരീക്ഷ എഴുതാൻ അവസരം നഷ്ടപ്പെട്ടവർക്ക് അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് റിട്ട് ഫയൽ ചെയ്തിരിക്കുന്നത്. ഹൈ കോടതിയിൽ അഡ്വ സന്തോഷ്‌ പീറ്ററും അഡ്വ. അനൂപും കേസിൽ ഹാജരാവും.

LEAVE A REPLY

Please enter your comment!
Please enter your name here