ആലുവ:എടത്തല തക്ദിസ് ആശുപത്രിയിൽ ഡോക്ടറെ മർദിച്ച കേസിൽ പ്രതി അറസ്റ്റിൽ. എടത്തല പീടികപ്പറമ്പിൽ മുഹമ്മദ് കബീർ (34) നെയാണ് എടത്തല പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 3 ന് ആണ് സംഭവം. ആശുത്രിയിൽ ഇയാളുടെ ഭാര്യയെ ഡോക്ടർ പരിശോധിക്കെ അസഭ്യം പറഞ്ഞെത്തി ഡോക്ടറെ മർദ്ദിക്കുകയായിരുന്നു. തുടർന്ന് ഇയാൾ ഒളിവിൽ പോയി. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ ഡി.വൈ.എസ്.പി ശിവൻകുട്ടി, ഇൻസ്പെക്ടർ പി.ജെ നോബിൾ, എസ്.ഐ അബ്ദുൾ കരീം, സീനിയർ സിവിൽ പോലിസ് ഓഫീസർ ഫയാസ്, സിവിൽ പോലിസ് ഓഫീസർമാരായ ജയശങ്കർ, മാഹിൻഷാ, അബൂബക്കർ, അമീർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here