ന്യൂ​ഡ​ൽ​ഹി: ഏ​റെ അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ വി​മാ​നം രാ​ജ്യ​ത്തെ​ത്തി. 129 യാ​ത്ര​ക്കാ​രു​മാ​യി അ​ഫ്ഗാ​ൻ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ൽ നി​ന്ന് പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ​യു​ടെ എ​ഐ-244 വി​മാ​ന​മാ​ണ് രാ​ത്രി എ​ട്ടോ​ടെ ഡ​ൽ​ഹി​യി​ലെ​ത്തി​യ​ത്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് 40 പേ​രു​മാ​യാ​ണ് എ​യ​ർ ഇ​ന്ത്യ കാ​ബൂ​ളി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ര​ണ്ട് മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് വി​മാ​ന​ത്തി​ന് കാ​ബൂ​ളി​ൽ ഇ​റ​ങ്ങാ​ൻ സാ​ധി​ച്ച​ത്. ലാ​ൻ​ഡിം​ഗ് ക്ലി​യ​റ​ൻ​സ് ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് എ​യ​ർ ഇ​ന്ത്യ വി​മാ​നം കാ​ബൂ​ളി​ൽ ഇ​റ​ങ്ങാ​ൻ വൈ​കി​യ​തെ​ന്നാ​ണ് വി​വ​രം.

നി​ല​വി​ൽ എ​യ​ർ ഇ​ന്ത്യ മാ​ത്ര​മാ​ണ് കാ​ബൂ​ളി​ലേ​ക്ക് ഇ​ന്ത്യ​യി​ൽ നി​ന്നും സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. അ​ഫ്ഗാ​നി​സ്ഥാ​നി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ പു​റ​ത്തെ​ത്തി​ക്കു​ന്ന​തി​ന് പൂ​ർ​ണ സ​ഹ​ക​ര​ണ​മു​ണ്ടാ​വു​മെ​ന്ന് എ​യ​ർ ഇ​ന്ത്യ പൈ​ല​റ്റു​മാ​രു​ടെ സം​ഘ​ട​ന അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here