കൊച്ചി: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് കെസിബിസി. നർകോട്ടിക് ജിഹാദ് പരാമർശത്തിൽ ആണ് കെസിബിസി പിന്തുണയുമായി എത്തിയത്. ഏതെങ്കിലും സമുദായത്തിനെതിരെയല്ല ബിഷപ്പിൻറെ പ്രസ്താവനയെന്നും ബിഷപ്പിന്റെ പ്രതികരണം വർഗീയ ലക്ഷ്യത്തോടെയാണ് എന്ന മുൻവിധി ആവശ്യമില്ലെന്നും കെസിബിസി അറിയിച്ചു.
വിശദമായ അന്വേഷണം തീവ്രവാദ-മയക്കുമരുന്ന് മാഫിയ പ്രവർത്തനങ്ങളെ കുറിച്ച് വേണമെന്നും ബിഷപ്പ് ചെയ്തത് പൊതുജനങ്ങൾക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണെന്നും കെസിബിസി പറഞ്ഞു.
പൊതു സമൂഹം ഉത്തരവാദിത്തത്തോടെ ബിഷപ്പ് പറഞ്ഞ കാര്യങ്ങൾ ചർച്ച ചെയ്യണമെന്നും സമുദായ നേതൃത്വം സാമൂഹികമൈത്രി നില നിർത്താൻ ശ്രമിക്കണമെന്നും കെസിബിസി വ്യക്തമാക്കി