ആലുവ: ആലുവ പുളിഞ്ചോടിന് സമീപം   ട്രെയിൻ തട്ടി അമ്മയും, മകളും മരിച്ചു. ബജാജ് ഷോറൂമിന് പിൻഭാഗത്തെ റെയിൽവേ ട്രാക്കിലാണ് 12 മണിയോടെ മൃതദേഹങ്ങൾ കണ്ടത്.. ആലുവ പട്ടാടുപാടം കോച്ചാപ്പിള്ളി വീട്ടിൽ ഫിലോമിന(60), മകൾ അഭയ(32) എന്നിവരാണ് മരിച്ചത്.

രപ്തി സാഗർ എക്‌സ്പ്രസാണ് ഇവരെ ഇടിച്ചത്. റെയിൽവേ പാളം മുറിച്ച് കടന്നപ്പോൾ ട്രെയിൻ ഇടിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.

പോലീസ് സ്ഥലത്തെത്തി ? ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here