ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ സംഘർഷത്തിന് പരിഹാരം കാണുന്നതിനുള്ള ഇന്ത്യ-ചൈന കമാൻഡർ തല ചർച്ചയുടെ പതിമൂന്നാം ഘട്ടവും പരാജയപ്പെട്ടു. അതിർത്തിയിൽനിന്ന് പിൻമാറ്റത്തിന് ചൈന തയാറാകില്ലെന്ന് അറിയിച്ചതോടെയാണ് ചർച്ച പരാജയമായത്.
പ്രശ്നപരിഹാരത്തിന് ഒരു നിർദേശവും ചൈന മുന്നോട്ടുവച്ചില്ല. എന്നാൽ ഇരു രാജ്യങ്ങൾ തമ്മിലുള്ള നല്ല ബന്ധത്തിന് തർക്കപരിഹാരം അനിവാര്യമെന്നും ഇന്ത്യ അറിയിച്ചു.
അതേസമയം, മേഖലയിൽ ആശയവിനിമയത്തിനും നിലവിലെ സ്ഥിതി നിലനിർത്താനും ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്. ചുഷുൽ-മോൾഡോ ബോർഡർ പേഴ്സണൽ മീറ്റിംഗ് (ബിപിഎം) പോയിന്റിൽ ചൈനീസ് ഭാഗത്താണ് കൂടിക്കാഴ്ച നടന്നത്.