കൊച്ചി:യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. കാഞ്ഞിരമറ്റം ഒലിപ്പുറം മഞ്ചക്കുഴിയിൽ രാജൻ-കുമാരി ദമ്പതികളുടെ മകൻ അനന്തുരാജാണ് (28) മരിച്ചത്. ഇന്ന് രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.വീടിനുള്ളിൽ ചായ കുടിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അപകടം നടന്നത്. എറണാകുളത്ത് വർക്ക് ഷോപ്പിൽ കാർ മെക്കാനിക്കായിരുന്നു അനന്തുരാജ്. മൃതദേഹം തൃപ്പൂണിത്തുറ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here