തലശ്ശേരി: നിരോധനാജ്ഞ ലംഘിച്ച് തലശ്ശേരിയിൽ ബി.ജെ.പിയുടെ പ്രകടനം
തലശ്ശേരി ജുബിലി റോഡിലെ ബി.ജെ.പി തലശ്ശേരി മണ്ഡലം ഓഫിസിന് സമീപത്തുനിന്നാണ് വെള്ളിയാഴ്ച വൈകീട്ട് പ്രകടനം തുടങ്ങിയത്. മുന്നൂറോളം പ്രവർത്തകർ പങ്കെടുത്തു. പൊലീസ് തടഞ്ഞതോടെ റോഡിൽ കുത്തിയിരുന്ന് പൊതുയോഗം തുടങ്ങി. ജില്ലാപ്രസിഡന്‍റ് എൻ. ഹരിദാസ്, കെ. ശ്യാംമോഹൻ തുടങ്ങിയവർ സംസാരിച്ചു.