ആലുവ: കൊല്ലം ദേശീയ പാത ശക്തികുളങ്ങരയ്ക്ക് സമീപം പാഴ്സൽ ലോറിയും ബസും ഇടിച്ചുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു.കടുങ്ങല്ലൂർ മുപ്പത്തടം വെട്ടുകാട്ടിൽ വീട്ടിൽ പുഷ്പൻ (59) മരിച്ചു. ഫാക്ടിൽ ഫയർമാനായി ഒരു വർഷം മുമ്പാണ് വിരമിച്ചത്. അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കവെയാണ് വാനുമായി കൂട്ടിയിടിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. സിസിടിവി ദൃശ്യങ്ങളിലും ഇത് വ്യക്തമാണ്. സംഭവസ്ഥലത്ത് വച്ചതന്നെ പുഷ്പൻ മരണപെട്ടു.

പോസ്റ്റ് മാർട്ടത്തിന് ശേഷം നാളെ മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ: മണി മക്കൾ: ഷേണിഷ, ലാറ്റിഷ. മരുമക്കൾ: സിബി, രഞ്ജിത്ത്.

.

 

LEAVE A REPLY

Please enter your comment!
Please enter your name here