തി​രു​വ​ന​ന്ത​പു​രം: വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കാ​ൻ നാ​ലു യോ​ഗ്യ​താ തീ​യ​തി​ക​ൾ നി​ശ്ച​യി​ച്ച് 1950ലെ ​ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി. ഭേ​ത​ഗ​തി പ്ര​കാ​രം നി​ല​വി​ലു​ള്ള ജ​നു​വ​രി ഒ​ന്നി​നു പു​റ​മേ ഏ​പ്രി​ൽ ഒ​ന്ന്, ജൂ​ലൈ ഒ​ന്ന്, ഒ​ക്ടോ​ബ​ർ ഒ​ന്ന് എ​ന്നീ നാ​ലു യോ​ഗ്യ​താ തീ​യ​തി​ക​ൾ നി​ല​വി​ൽ​വ​ന്ന​താ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ സ​ഞ്ജ​യ് കൗ​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഇ​തു പ്ര​കാ​രം വ​ർ​ഷ​ത്തി​ലെ ഈ ​യോ​ഗ്യ​താ തീ​യ​തി​ക​ളി​ൽ ഏ​തി​ലെ​ങ്കി​ലും 18 വ​യ​സ് പൂ​ർ​ത്തി​യാ​കു​ന്ന പൗ​ര​ൻ​മാ​ർ​ക്ക് വാ​ർ​ഷി​ക സം​ക്ഷി​പ്ത വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്ക​ൽ സ​മ​യ​ത്തും മു​ൻ​കൂ​റാ​യും അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നു ശേ​ഷ​വും വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ന​ൽ​കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​നു​വ​രി ഒ​ന്ന് യോ​ഗ്യ​താ തീ​യ​തി​യാ​യി നി​ശ്ച​യി​ച്ച് വാ​ർ​ഷി​ക സ​മ്മ​തി​ദാ​യ​ക പ​ട്ടി​ക പു​തു​ക്ക​ൽ ഉ​ണ്ടാ​യി​രി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു ക​ഴി​ഞ്ഞാ​ൽ തു​ട​ർ​ന്നു വ​രു​ന്ന മൂ​ന്നു യോ​ഗ്യ​താ തീ​യ​തി​ക​ളി​ലും (ഏ​പ്രി​ൽ 01, ജൂ​ലൈ 01, ഒ​ക്ടോ​ബ​ർ 01) 18 വ​യ​സ് പൂ​ർ​ത്തി​യാ​കു​ന്ന​വ​ർ​ക്ക് പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കു​ന്ന​തി​നു മു​ൻ​കൂ​റാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here