ആലുവ: വെളിയത്തു നാട് വെള്ളാം ഭഗവതി ക്ഷേത്രമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടികൾ മേൽ ആൽമരം കാറ്റിലൊടിഞ്ഞു വീണ്   ഏഴു വയസുകാരൻ മരിച്ചു.രണ്ട് കുട്ടികൾക്ക് പരിക്ക്.

 വെളിയത്തുനാട് മില്ലുപടി കരോട്ടു പറമ്പിൽ രാജേഷിന്റെ മകൻ അഭിനവ് (7) ആണ് മരിച്ചത്.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അഭിനവിനെ ആദ്യംആലുവകാരോത്തുകുഴിആശുപത്രിയിലും, തുടർന്ന് രാജഗിരി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു എങ്കിലും രക്ഷിക്കാനായില്ല
കരോട്ടു പറമ്പിൽ സബീഷിന്റെ മകൻ സച്ചിൻ (7) പുത്തൻ ചാലിൽ വിനോദിന്റെ മകൻ ആദിദേവ് വിനോദ് (8)എന്നിവരാണ് പരിക്കേറ്റ മറ്റു കുട്ടികൾ .

 

ഇന്നുഉച്ചയോടടുത്തായിരുന്നു അപകടം നടന്നത്.ശക്തമായ കാറ്റിൽ ഒടിഞ്ഞു വീണ മരം ഇവരുടെ തലയിലേക്കാണ് വീണതെന്നറിയുന്നു. മൂവരേയും നാട്ടുകാർ അപകടം നടന്ന ഉടൻ തന്നെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ എത്തിക്കുകയും, ഗുരുതര പരിക്കേറ്റ അഭിനവിനേയും, സച്ചിനേയും  രാജഗിരിയിലേക്ക് മാറ്റുകയായിരുന്നു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here