ചര്‍ക്കയും നൂലും പയ്യന്നൂരില്‍ നിന്നും അബുദാബിയിലേക്ക്

0
339

പയ്യന്നൂര്‍: പയ്യന്നൂരില്‍ നിന്നും അബുദാബിയിലേക്ക് ചര്‍ക്കയും നൂലും കയറ്റി അയക്കുന്നു. കഴിഞ്ഞ വര്‍ഷമാണ് മഹാത്മ ഗാന്ധിജിയുടെ അര്‍ദ്ധകായ പ്രതിമ അബുദാബിയിലെ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ എത്തിച്ചത്. ഇത്തവണ പയ്യന്നൂരില്‍ നിര്‍മിച്ച ചര്‍ക്കയും നൂലും അബുദാബിയിലേക്ക് കൊണ്ടുപോവുന്നത്.
ഒക്ടോബര്‍ 25ന് വൈകീട്ട് മൂന്നിന് പയ്യന്നൂര്‍ ഗ്രാമോദയ ഖാദി സംഘം അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ സി.കൃഷ്ണന്‍ എംഎല്‍എ കയറ്റുമതി ഉദ്ഘാടനം ചെയ്യും. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ഡയറക്ടര്‍ ഡോ.ഇ.ശ്രീധരന്‍ അധ്യക്ഷത വഹിക്കും.

സ്വാതന്ത്യ സമര സേനാനി വി.പി അപ്പുക്കുട്ടപ്പൊതുവാള്‍ ചര്‍ക്ക വി.ടി.വി ദാമോദരന് കൈമാറും. പയ്യന്നൂര്‍ നഗരസഭ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍, മുന്‍ എംഎല്‍എ കെ.പി. കുഞ്ഞിക്കണ്ണന്‍ മുഖ്യാതിഥിയായിരിക്കും. പയ്യന്നൂര്‍ തെരുവിലെ ദാരുശില്‍പിയായ കെ. മോഹനന്‍ കാരണവരാണ് ഗാന്ധിയന്‍ ചര്‍ക്കയെ അനുസ്മരിപ്പിക്കുന്ന മനോഹരമായ ചര്‍ക്ക നിര്‍മ്മിച്ചിരിക്കുന്നത്. പയ്യന്നൂര്‍ ഗ്രാമോദയ ഖാദി സംഘം ആവശ്യമായ നൂല്‍ നല്‍കാനും യാത്രാപരിപാടിക്ക് വേദിയെരുക്കാനും സന്നദ്ധമായി.
വാര്‍ത്താസമ്മേളനത്തില്‍ വി.ടി.വി രാഘവന്‍, ഡോ. ഇ.ശ്രീധരന്‍, കെ.യു വിജയകുമാര്‍, പ്രൊഫ. കെ.രാജഗോപാല്‍, കെ.യു രാജന്‍, ബാലന്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here