കട്ടച്ചിറ (ആലപ്പുഴ): പതിനൊന്നു ദിവസത്തെ തര്‍ക്കത്തിനൊടുവില്‍ വര്‍ഗീസ് മാത്യുവിന് കട്ടച്ചിറ പള്ളി സെമിത്തേരിയില്‍അന്ത്യനിദ്ര. ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലിനെതുടര്‍ന്നാണ് നവംബര്‍ മൂന്നിന്അന്തരിച്ച കട്ടച്ചിറ പള്ളിക്കലേത്ത് വര്‍ഗീസ് മാത്യുവിന്റെസംസ്‌കാരം നടന്നത്. കായംകുളം കട്ടച്ചിറ പള്ളിയിലെ ഓര്‍ത്തഡോക്‌സ്- യാക്കോബായവിഭാഗക്കാര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് പതിനൊന്നു ദിവ
സമായി സംസ്‌കരിക്കാന്‍ സാധിക്കാതെ മൊബൈല്‍ മോര്‍ച്ചറിയില്‍സൂക്ഷിച്ചിരിക്കുകയായിരുന്നു.
ശക്തമായ പൊലീസ് സുരക്ഷയിലാണ് ഇന്നലെ രാവിലെസംസ്‌കാരച്ചടങ്ങുകള്‍ നടന്നത്. അനിഷ്ടസംഭവങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലീസിനെവിന്യസിച്ചിരുന്നു. കൂടാതെഗതാഗതനിയന്ത്രണവും ഏര്‍െപ്പടുത്തി.രാവിലെ ഏഴുമണിയോടെവര്‍ഗീസ് മാത്യുവിന്റെ മൃതദേഹംആംബുലന്‍സില്‍ കട്ടച്ചിറപള്ളിക്ക് സമീപമെത്തിച്ച് കുരിശടിക്കു സമീപം പ്രാര്‍ഥന നടത്തി. യാക്കോ ായ വിഭാഗത്തിലെആറു വൈദികരാണ് പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കിയത്.തിങ്കളാഴ്ച രാത്രി വൈകുവോളം ചര്‍ച്ചയില്‍ ഓര്‍ത്തഡോക്‌സ് -യാക്കോബായവിഭാഗങ്ങള്‍ വിട്ടുവീഴ്ചയ്ക്ക്തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് കളക്ടര്‍ എസ്. സുഹാസ്ഇടപെട്ട് മൃതദേഹം ചൊവ്വാഴ്ച തന്നെ സംസ്‌കരിക്കണമെന്ന് അന്ത്യശാസനംനല്‍കിയിരുന്നു. ചൊവ്വാഴ്ചവൈകീട്ട് അഞ്ചിനു മുമ്പ് സംസ്‌കാരം നടത്തിയില്ലെങ്കില്‍ജില്ലാഭരണകൂടം ഇടപെട്ട്‌സംസ്‌കാരം നടത്തുമെന്നുംഅറിയിച്ചിരുന്നു. മൃതദേഹംസംസ്‌കരിക്കാന്‍ കഴിയാത്തസംഭവത്തില്‍ തിങ്കളാഴ്ച ദേ
ശീയ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിരുന്നു. പിന്തു
ടര്‍ന്നുവന്ന മതാചാരങ്ങള്‍ക്ക്അനുസരിച്ച് മൃതദേഹം എത്രയുംപെട്ടെന്ന് സംസ്‌കരിക്കാന്‍നടപടി സ്വീകരിക്കണമെന്ന്ചീഫ് സെക്രട്ടറിക്ക് നിര്‍ദേശവും നല്‍കി. ചടങ്ങുകള്‍സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കണമെന്ന്ഡി.ജി.പി.ക്കും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശംനല്‍കി.ഇതനുസരിച്ചുകൂടിയാണ് കളക്ടറും ജില്ലാ പൊലീസ് മേധാവിയും ഇരുവിഭാഗവുമായി ചര്‍ച്ച നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here