ആള്‍ താമസമില്ലാത്ത വീട്ടില്‍ അഗ്‌നിബാധ: വീടിന്റെ പിന്നിലെ വാതില്‍ തകര്‍ത്ത നിലയില്‍

0
11
കാഞ്ഞിരക്കോട് തീ പിടുത്തം നടന്ന വീടിന്റെ പുറകുവശം ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു.

വടക്കാഞ്ചേരി: കാഞ്ഞിരക്കോട് പാലാ ബസ് സ്‌റ്റോപ്പിന് സമീപം ആളൊഴിഞ്ഞ വീട്ടില്‍ അഗ്‌നിബാധ. മോഷണശ്രമം നടന്ന വീട്ടിലാണ് സംഭവം. പുറത്തൂര്‍ ഗിരിജാവല്ലഭന്റെ വീടിനാണ് തീപിടിച്ചത്.
വീടിന്റെ പുറക്‌വശത്തെ വാതില്‍ കുത്തിത്തുറന്ന നിലയിലാണ് ഗിരിജാവല്ലഭനും കുടുംബവും ഒന്നരമാസമായി ബാംഗ്ലൂരിലാണ് താമസം ഇന്നലെ വൈകീട്ട് നാലരയോടെയാണ് വീട്ടില്‍നിന്ന് പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുന്നത്. വടക്കാഞ്ചേരിയില്‍ നിന്നെത്തിയ അഗ്‌നിശമനസേനയും, നാട്ടുകാരും, വടക്കാഞ്ചേരി പൊലിസും ചേര്‍ന്ന് തീയണച്ചു. കംപ്യൂട്ടര്‍, ടി.വി, വസ്ത്രങ്ങള്‍ തുടങ്ങി 3 ലക്ഷം രൂപയോളം വിലവരുന്ന സാധനങ്ങള്‍ കത്തിനശിച്ചതായി വീട്ടുകാര്‍ പറയുന്നു. പുറകിലെ വാതില്‍ കുത്തിപ്പൊളിച്ച് മോഷ്ടാക്കള്‍ അകത്തു കടന്നിട്ടുള്ളതായാണ് പ്രാഥമിക നിഗമനത്തില്‍ നിന്ന് മനസിലാവുന്നത്. പണമോ സ്വര്‍ണ്ണമോ നഷ്ടപ്പെട്ടിട്ടില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. വടക്കാഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു. വിരളടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. വടക്കാഞ്ചേരി മേഖലയില്‍ മോഷണം പെരുകുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here