നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റവും ക്ഷാമവും; കെട്ടിടനിര്‍മാണമേഖല പ്രതിസന്ധിയില്‍

0
684

കല്‍പ്പറ്റ:നിര്‍മ്മാണമേഖലയിലുപയോഗിക്കുന്ന സാമഗ്രികള്‍ കിട്ടാക്കനിയായതോടെ വയനാട്ടില്‍ കെട്ടിട നിര്‍മ്മാണമേഖല കടുത്ത പ്രതിസന്ധിയിലേക്ക്.കല്ല്,മണല്‍ തുടങ്ങിയവയുടെ താങ്ങാനാവാത്ത വിലയും ക്വാറികള്‍ അടച്ചു പൂട്ടിയതും നിര്‍മ്മാണ മേഖല സ്തംഭിച്ചിക്കുകയാണ്.വയനാട്ടിലെ പ്രധാന ക്വാറി മേഖലകളെല്ലാം അടഞ്ഞുകിടക്കുകയാണ്.അന്യസംസ്ഥാന തൊഴിലാളികളടക്കം ആയിരക്കണക്കിന് പേരുടെ തൊഴില്‍ സാധ്യതകളാണ് ഇതോടെ ഇല്ലാതായത്.

വയനാട്ടില്‍ മണല്‍ കിട്ടാക്കനിയാണ്. പാറ പൊടിയും ക്ലിപ്പി പോലുള്ള കല്ല് പൊടികളുമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.മെറ്റല്‍.ബേബി മെറ്റല്‍, ബോളര്‍ തുടങ്ങിയവയെല്ലാം അന്യജില്ലകളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുമാണ് വരുന്നത്.ഇതിനാകട്ടെ പൊള്ളുന്ന വിലയുമാണ് നേരത്തെ മൂവായിരം രൂപ വിലയുണ്ടായിരുന്ന ഒരു ലോഡ് ബോളറിന് ഇപ്പോള്‍ 6500 രൂപയാണ് വില 8000 രുപ വിലയുണ്ടായിരുന്ന പാറ പൊടിക്ക് ലോറി കൂലിയടക്കം 12500 രുപ നല്‍കണം മെറ്റലിനും ബേബി മെറ്റലിനുമെല്ലാം പൊള്ളുന്ന വിലയാണ്.

സാധാരണക്കാരന് ഒരു വീടുണ്ടാക്കുക എന്നത് ഏറെ അന്യമാണ്. പ്രളയത്തില്‍ വീടുകള്‍ തകര്‍ന്ന നൂറു കണക്കിന് കുടുംബങ്ങള്‍ പുനര്‍നിര്‍മിക്കാനാവാതെ കഷ്ടപ്പെടുകയാണ്.സര്‍ക്കാര്‍ നല്‍കുന്ന തുച്ഛമായ പണം കൊണ്ട് തകര്‍ന്ന വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് പോലും തികയില്ല. വെറും 10,000 രുപ മാത്രമാണ് പലര്‍ക്കും കിട്ടിയത് ഇതാകട്ടെ പകുതിയിലേറെ പേര്‍ക്കും കിട്ടിയിട്ടുമില്ല. കമ്പി .സിമെന്റ് തുടങ്ങിയ സാമഗ്രികള്‍ക്കും വില കുത്തനെ ഉയരുകയാണ്. ജില്ലയിലുടനീളം ആയിരകണക്കിന് കെട്ടിടങ്ങള്‍ പണിപൂര്‍ത്തിയാക്കാനാവാതെ പാതി വഴിയില്‍ നിര്‍ത്തിയിരിക്കുകയാണ്.

ക്വാറികള്‍ പൂര്‍ണ്ണമായും അടച്ചിട്ടതോടെയാണ് നിര്‍മ്മാണ സാമഗ്രികള്‍ കിട്ടാക്കനിയായത്. മുമ്പെങ്ങുമില്ലാത്ത വിധം നിര്‍മ്മാണ സാമഗ്രികളുടെ വില കുതിച്ചുയരുകയാണ്. ജില്ലയില്‍ അമ്പലവയല്‍,ആയിരംകൊല്ലി മഞ്ഞപ്പാറ,മട്ടപ്പാറ മാനന്തവാടി താലൂക്കിലെ നിരയില്‍പുഴ തുടങ്ങിയ പ്രദേശങ്ങളിലുള്ള ക്വാറികളെല്ലാം അടഞ്ഞുകിടക്കുകയാണ്.നിര്‍മാണ സാമഗ്രികള്‍ കിട്ടാക്കനിയായതോടെ വിലയും കുത്തനെ ഉയര്‍ന്നു.സര്‍ക്കാര്‍ കരാറുകാരടക്കം ജില്ലയില്‍ ഒട്ടെറെ കരാറുകാരും കടുത്ത പ്രതിസന്ധിയിലാണ് പണി പാതിവഴിയിലായതോടെ സര്‍ക്കാര്‍ കരാറുകാര്‍ ബില്ല് മാറാനാവാതെ ഏറെ കഷ്ടതകളനുഭവിക്കുകയാണ്.ഇത്തരം പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ സര്‍ക്കാരും ഒരു നടപടികളും സ്വീകരിക്കുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here