മാണിയോട് ആദരസൂചകമായി പാലായില്‍ വ്യാപാരികള്‍ കടയടച്ച് ഹര്‍ത്താലാചരിക്കും

0
13

പാലാ: അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയ്ക്ക് ആദരസൂചകമായി വ്യാഴാഴ്ച പാലായില്‍ വ്യാപാരികള്‍ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിക്കും. ഇന്നലെ ലേക്ക് ഷോര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഉച്ചയോടെ കേരള കോണ്‍ഗ്രസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. അവിടെ നിന്നും വിലാപയാത്രയായി കോട്ടയം തിരുനക്കര മൈതാനിയിലേക്ക് കൊണ്ടു വരും.

വൈകുന്നേരം വരെ ഇവിടെ പൊതുദര്‍ശനത്തിന് വയ്ക്കും. അവിടെ നിന്നും അയ്യര്‍കുന്ന് വഴി പാലായില്‍ എത്തിച്ച ശേഷം വ്യാഴാഴ്ച്ച വൈകിട്ട് രണ്ട് മണിവരെ മാണിയുടെ പാലായിലെ കരിങ്ങോഴക്കല്‍ വീട്ടിലും പൊതുദര്‍ശനത്തിനായി വയ്ക്കും. ഉച്ചയ്ക്ക് രണ്ടരയോടെ സംസ്‌കാര ശ്രുശൂഷകള്‍ ആരംഭിക്കും. വൈകിട്ട് നാലു മണിക്ക് പാലാ കത്തീഡ്രല്‍ ചര്‍ച്ചിലാവും മാണിയുടെ സംസ്‌കാരചടങ്ങുകള്‍ നടക്കുക. കെ.എം. മാണിയുടെ നിര്യാണത്തേത്തുടര്‍ന്ന് കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ യു.ഡി.എഫിന്റെ പ്രചാരണപരിപാടികള്‍ നിര്‍ത്തിവച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here