ആലുവയിൽ മാധ്യമപ്രവർത്തകനും ചുമട്ട് തൊഴിലാളിക്കും കോവിഡ്

0
134
സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ സ്രവ പരിശോധന (പിസിആർ ടെസ്റ്റ് ) ബുധനാഴ്ച്ച രാവിലെ

 

സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ സ്രവ പരിശോധന (പിസിആർ ടെസ്റ്റ് ) ബുധനാഴ്ച്ച രാവിലെ

ആലുവ:ആലുവ നഗരത്തിൽ  മാധ്യമപ്രവർത്തകനും ചുമട്ട് തൊഴിലാളിക്കും കോവിഡ്സ്ഥിരീകരിച്ചു. സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ സ്രവ പരിശോധന (പിസിആർ ടെസ്റ്റ് ) ബുധനാഴ്ച്ച രാവിലെ 10.30 ന് ആലുവ മഹാത്മാഗാന്ധി മുൻസിപ്പൽ ടൗൺഹാളിൽ ആരോഗ്യവകുപ്പിന്റെ സ്പെഷ്യൽ ടീം വന്നു നടത്തും.

ആദ്യഘട്ടത്തിൽ 50 പേരുടെ സ്രവമാണ് പരിശോധനയ്ക്ക് എടുക്കുന്നതെന്ന് അൻവർ സാദത്ത് എംഎൽഎ അറിയിച്ചു. കഴിഞ്ഞ ദിവസം ഒരു വൈദികനും ഒരു കരാറുകാരനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.മാർക്കറ്റിലെ ഓട്ടോ തൊഴിലാളിക്ക് കണ്ടെത്തിയതോടെ ഉളിയന്നൂർ കണ്ടെയ്‌ന് മെൻറ് സോണിലാണ്. വൈദികന്റെ കേസിൽ നസ്രത്ത്‌ വാർഡ് (ആലുവ നഗരസഭ), കരാറുകാരന്റെ സംഭവത്തിൽ ചുണങ്ങംവേലി (എടത്തല പഞ്ചായത്ത്) എന്നിവയും കണ്ടെയ്‌ന് മെൻറ് സോണിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here