മന്ത്രി സുധാകരന്റെ കവിതാ സമാഹാരം ഷാര്‍ജ ബുക്ക് ഫെയറില്‍

0
11

തിരുവനന്തപുരം: മന്ത്രി ജി. സുധാകരന്‍ എഴുതിയ ‘പൂച്ചേ പൂച്ചേ’ എന്ന കവിതാ സമാഹാരം ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറിലേക്ക്. ഇന്ന് വൈകുന്നേരം ആറരയ്ക്ക് ബുക്ക് ഫെയറിനോട് അനുബന്ധിച്ച് തയാറാക്കിയ റൈറ്റേഴ്‌സ് ഹാളില്‍ വെച്ച് കവിതാ സമാഹാരം പ്രകാശനം ചെയ്യും. പന്ത്രണ്ട് കവിതകളാണ് സമാഹാരത്തിലുള്ളത്. പൂച്ചേ പൂച്ചേ, വീണ്ടും ഞങ്ങള്‍ കാത്തിരിക്കുന്നു, എന്‍ കവിതേ, മണിവീണ മന്ത്രിക്കുന്നു, വിശ്വാസികളോടും വിദ്വേഷികളോടും, ഉണരുന്ന ഓര്‍മ്മകള്‍, കൊയ്ത്തുകാരികള്‍ എന്നിവയാണത്. കണ്ണൂര്‍ കൈരളി ബുക്ക്‌സാണ് പ്രസാധകര്‍.

ചടങ്ങില്‍ പങ്കെടുക്കാനായി പ്രസാധകരുടെ ക്ഷണപ്രകാരം ജി.സുധാകരന്‍ ഇന്നലെ ഷാര്‍ജയിലേക്ക് തിരിച്ചു. തന്റേത് സ്വകാര്യ യാത്രയാണെന്നും കേന്ദ്രസര്‍ക്കാരില്‍ നിന്നും മുഖ്യമന്ത്രിയില്‍ നിന്നും അനുമതി വാങ്ങിയ ശേഷമാണ് ഷാര്‍ജയിലേക്ക് പോകുന്നതെന്നും മന്ത്രി അറിയിച്ചു.

പ്രശസ്ത സാഹിത്യകാരന്‍ യു.എ ഖാദറാണ് കവിതാ സമാഹാരത്തിന് അവതാരിക എഴുതിയിരിക്കുന്നത്. ”കവിത നമുക്ക് എന്തായി ഭവിക്കണം എന്ന് നമ്മുടെ ബോധമനസ്സിനെ താക്കീത് ചെയ്യുന്ന രചനകളാണ് സുധാകര കവിതകള്‍ എന്നാണ് എന്റെ പക്ഷ”മെന്ന് ഖാദര്‍ അവതാരികയില്‍ കുറിച്ചു. ”നിരന്തരമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കായി സാദാ മനുഷ്യര്‍ക്കിടയില്‍ സദാ സഹവസിക്കേണ്ടിവരുന്ന രാഷ്ട്രീയ പ്രവര്‍ത്തകന് കവി മനസ്സ് ജന്മസിദ്ധമായി ഉണ്ടാകുകയാണെങ്കില്‍ അയാള്‍ക്ക് ജീവിതത്തിന്റെ നാനാമുഖ അടികാടുകള്‍ക്കിടയിലെ മണ്‍പൊടിയില്‍ നിന്ന് ഊതി ഊതി സ്വര്‍ണ്ണതരികള്‍ അരിച്ചെടുക്കാനാകും. ഈ കവിതകളില്‍ ആ പൊന്‍ പൊലിമ കാണാനാകും” -ഇതാണ് ഖാദറിന്റെ വാക്കുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here