മട്ടാഞ്ചേരി: ചീനവലകൾ സംരക്ഷിക്കണ
മെന്നാവശ്യപ്പെട്ട് ഫോർട്ടുകൊച്ചിയിൽ റീത്ത് വച്ച് പ്രതീകാത്മക സമരം നടന്നു. നാഷണൽ ഓപ്പൺ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന സമരം നഗരസഭ പ്രതിപക്ഷനേതാവ്‌ അഡ്വ.ആൻ്റണികുരീത്തറ ഉൽഘാടനം ചെയ്തു.
ചീനവല നവീകരണത്തിനായി കൊണ്ടുവന്ന് നശിക്കുന്ന തടികൾക്ക് മീതെ റീത്ത് സമർപ്പിച്ചാണ് ജനകീയപ്രതിഷേധം നടന്നത്. മൂന്ന് വർഷമായി കോടിക്കണക്കിന് രൂപ മുടക്കി ഇറക്കിയതടികൾ ദ്രവീച്ച് നശിക്കുകയാണ്. ചീനവലക ൾക്ക് സമീപം ഇറക്കിയ തടി ഉപയോഗ യോഗ്യമല്ലെന്നാണ് ഇപ്പോൾ ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നത്. അശാസ്ത്രീയ നവീകരണ പദ്ധതികളിലൂടെ വൻഅഴിമതിയാണ് നടക്കുന്നതെന്ന് ഫോറം ആരോപിച്ചു. ഷമീർ വളവത്ത് അധ്യക്ഷനായി. ജി.പി ശിവൻ, കെ. ബി.സലാം ,പി.ബി.സുജിത് ,പി.എം. റസാഖ്, എസ്.കൃഷ്ണകുമാർ ,സനാതന
പൈ ,ജേക്കബ് മുണ്ടംവേലി ,നെസ്റ്റർ ജോൺ ,കമറുദ്ധീൻ ,സ്വരാജ് എന്നിവർ സംസാരിച്ചു.