പ്രാചിസ്ഥൻ

നമ്മുടെ നായികയുടെ വരവ് ഗംഭീരമാണ്. ഉയർച്ച അതിലും ഗംഭീരം. എയ്‌ഡഡ്‌ വിദ്യാലയത്തിൽ കോഴ കൊടുത്ത് കയറി. പാലക്കാട് തിരുവാലത്തൂരിലുള്ള എയ്‌ഡഡ്‌ വിദ്യാലത്തിൽ അധ്യാപിക. കുട്ടികൾ ഇല്ലാതെ ക്ലാസുകൾ മുന്നോട്ടു പോകുന്നില്ല. ജോലി നഷ്ടപ്പെടാൻ സാധ്യത. വിദ്യാർത്‌ഥികളെ കാണിച്ചാണല്ലോ അധ്യാപക നിയമനം മാനേജ്‍മെന്റുകൾ സർക്കാരിൽ നിന്ന് നേടിയെടുക്കുക. സർക്കാർ ശമ്പളം കൊടുത്തുകൊള്ളും.

രാഷ്ട്രീയക്കാനായ പിതാവിൻറെ ബുദ്ധി പ്രവർത്തിച്ചു. പാലക്കാടുള്ള അൺ എയ്‌ഡഡ് വിദ്യാര്തഥികളെ വിദ്യാലയത്തിൽ വണ്ടിയിൽ എത്തിച്ചു. വിദ്യാര്തഥികൾ ഇരിക്കേണ്ടത് കണക്കെടുക്കാൻ ഡിഇഒ വരുന്നത് വരെ മാത്രം. പിന്നീട് പാലക്കാട് എംപിയായിത്തീർന്ന ഭർത്താവും അമ്മായി അപ്പൻറെ ബുദ്ധിയെ പ്രശംസിച്ചു. ഭാര്യയ്ക്ക് ജോലി റെഡി. പക്ഷെ വണ്ടിയിൽ കുട്ടികളെ അടുത്ത സ്‌കൂളിൽ നിന്ന് കടം എടുത്ത കഥ പുറത്തായി.

പക്ഷെ പേടിവേണ്ട. പിഎസ്‌സി നമ്മുടെ കയ്യിലല്ലേ. എന്താ ചെയ്യേണ്ടതെന്ന് എസ് എഫ് ഐ ക്കാർപറഞ്ഞു തരും. നായിക നഗരത്തിലെ സർക്കാർ ഹൈസ്കൂളിൽ കയറി. വിക്ടോറിയ കോളേജിന് മുന്നിലെ ഏറ്റവും മോശം പഠനം നടക്കുന്നുവെന്ന് അറിയപ്പെട്ടിരുന്ന കുപ്രസിദ്ധമായ വിദ്യാലയം. പക്ഷെ അധ്യാപകർക്ക് ഇഷ്ടമാണീ വിദ്യാലയം. കാരണം സംഘടനാ പ്രവർത്തനം എന്നപേരിൽ ഇവിടെ നിന്ന് എപ്പോൾ വേണമെങ്കിലും പോരാം. അതുകൊണ്ട് എല്ലാ സംഘടനാ നേതാക്കന്മാരുടെയും താവളമാണീ വിദ്യാലയം.

അപ്പോഴാ ആ മോഹം ഉദിച്ചത്. കോളേജിൽ പഠിപ്പിക്കണം. ആശകൾക്ക് അന്തമില്ലല്ലോ? തോറ്റ എംപിയാണെകിലും പല്ലിന് പഴയ ശൗര്യമുണ്ട്. ആലുവ കാലടിയ്ക്ക് പോന്നു . അവിടെ ഏതവനും ഡോക്ടറേറ്റും ബിരുദവും ജോലിയും കിട്ടുന്ന സൂത്രം സ്ഥാപനം സ്ഥാപിച്ച നാൾ മുതൽ ഉണ്ടല്ലോ? ആദി ശങ്കരനെങ്കിൽ ആദി ശങ്കരൻ! നമുക്കും കിട്ടണം പണി!.

ജാതീം മതോം നോക്കാതെ കല്യാണം കഴിക്കുമെന്ന് പറയുമെങ്കിലും സ്വന്തം കാര്യം നേടാൻ നമ്മൾ ഉപയോഗിക്കുന്ന സാധനമാണ് മതം. സംവരണം എല്ലാത്തിനും പരിഹാരമാണ്. പേരറിയാതിരിക്കാൻ ഇനിഷ്യലും മാറ്റി. വീട്ടുപേര് പാലക്കാട് വച്ചു.

വൈസ് ചാൻസിലറാകാനുള്ള എല്ലാ അവസരവും നശിപ്പിച്ച എല്ലാ കാഫിറുകളും നരകത്തിൽ പോകും എന്നതിന് സംശയമില്ല.വാളയാറിലെ കുപ്രസിദ്ധ സഖാക്കളുടെ കൂട്ടുകാരനായ അളിയനും അതേറ്റു പ്രാകി !!

LEAVE A REPLY

Please enter your comment!
Please enter your name here