തിരുവനന്തപുരം: ഏഷ്യൻ ഗെയിംസി ൽ മികച്ച പ്രകടനം കാഴ്ചവച്ച മലയാളി താരങ്ങൾ ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ.ഇന്നുചേർന്നമന്ത്രിസഭായോഗത്തിലാണ്  തീരുമാനമുണ്ടായത്.

സ്വർണമെഡൽ ജേതാക്കൾക്ക് 25 ലക്ഷം രൂപയും വെള്ളി മെഡൽ ജേതാക്കൾക്ക് 19 ലക്ഷം രൂപയും വെങ്കല ജേതാക്കൾക്ക് 12.5 ലക്ഷം രൂപയുമാണ് പാരിതോഷികം. മുൻവർഷത്തെ അപേക്ഷിച്ച് സമ്മാനത്തുകയിൽ 25 ശതമാനം വർധന വരുത്തിയി ട്ടുണ്ട്. മെഡൽ ജേതാക്കളെ ആദരിക്കാനായി വ്യാഴാഴ്ച പ്രത്യേക ചടങ്ങും നടത്തും.

നേരത്തെ, ഏഷ്യൻ ഗെയിംസിൽ അഭിമാനാർഹ മായ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടും സംസ്ഥാന സർ ക്കാറിന്റെ ഭാഗത്തുനിന്ന് അഭിനന്ദനമോ പാരിതോ ഷികമോ ലഭിച്ചില്ലെന്ന് ആരോപിച്ച് ഹോക്കി താരം പി.ആർ. ശ്രീജേഷ് അടക്കമുള്ള താരങ്ങൾ രംഗ ത്തെത്തിയിരുന്നു.

സംസ്ഥാന സർക്കാറിന്റെ അവഗണനയെ തുടർന്ന് കേരളം വിടാൻ ആലോചിക്കുന്നതായി ബാഡ്മിന്റ ൺ താരം എച്ച്.എസ്. പ്രണോയ്, ട്രിപ്പിൾ ജംപ് രാ ജ്യാന്തര താരങ്ങളായ എൽദോസ് പോൾ, അബ്ദു ള്ള അബൂബക്കർ എന്നിവർ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മെഡൽ ജേതാക്കളെ ആദരി ക്കാനും പാരിതോഷികം നല്കാനും സർക്കാർ തീരുമാനിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here