ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വൈ​റ​സി​നു​ള്ള ആ​യു​ര്‍​വേ​ദ മ​രു​ന്ന് വി​ക​സി​പ്പി​ച്ച​താ​യി അ​വ​കാ​ശ​പ്പെ​ട്ടു പത്ര സമ്മേളനം നടത്തി മണിക്കൂറുകൾക്കകം പ​ത​ഞ്ജ​ലി ഗ്രൂ​പ്പി​നോ​ട് കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം തേ​ടി. സ​ര്‍​ക്കാ​ര്‍ പ​രി​ശോ​ധി​ക്കു​ന്ന​ത് വ​രെ കൊ​റോ​ണി​ല്‍ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന പ​ര​സ്യം നി​ർ​ത്തി​വ​യ്ക്കാ​ൻ കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​ട്ടു.

ഏ​ഴു ദി​വ​സം കൊ​ണ്ട് കോ​വി​ഡ് രോ​ഗം ഭേ​ദ​പ്പെ​ടു​ത്തു​മെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യാ​ണ് പ​ത​ഞ്ജ​ലി സ്ഥാ​പ​ക​നും യോ​ഗ-​ആ​യു​ര്‍​വേ​ദ വ്യ​വ​സാ​യി​യു​മാ​യ ബാ​ബ രാം​ദേ​വ് കൊ​റോ​ണി​ൽ സ്വാ​സാ​രി എ​ന്ന മ​രു​ന്ന് ഇ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്. രോ​ഗി​ക​ളി​ൽ മ​രു​ന്നി​ന്‍റെ പ​രീ​ക്ഷ​ണം 100 ശ​ത​മാ​നം വി​ജ​യ​മാ​യി​രു​ന്നെ​ന്നും പ​ത​ഞ്ജ​ലി അ​വ​കാ​ശ​പ്പെ​ടു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here