“സൈനികരുടെ സാഹസം ലഡാക്കിലെ മലനിരകളെക്കാളും വലുത് ”

 • ‘ഭാരത മാതാവിൻറെ സുരക്ഷയ്ക്ക് എന്നും സൈനികരോട് ഒപ്പം’

 • അധിനിവേശ ശക്തികളുടെ കാലം കഴിഞ്ഞു എന്ന് മോദി

 • ഭീരുക്കൾക്ക് സമാധാനം സൃഷ്ടിക്കാൻ സാധിക്കില്ലെന്നും പ്രധാനമന്ത്രി.

 • ലഡാക് ധീര സൈനികരുടെ നാട്

  ന്യൂഡൽഹി: ലഡാക്കിൽ അപ്രതീക്ഷിത സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാവിലെ തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു സന്ദർശനം.ലഡാക്കിൽ എത്തിയ പ്രധാനമന്ത്രി മുതിർന്ന സൈനിക ഉദ്യോഗസ്ഥരും ജവാന്മാരും ആയി സംവദിച്ചു.
  ഉച്ചതിരിഞ്ഞ് ലഡാക്കിൽ സൈനികരെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പാണ് മോദി നൽകിയത്.ഗാൽവാൻ താഴ്വര ഇന്ത്യയുടെതാണെന്ന് കൃത്യമായ സൂചനകൾ നൽകിയാണ് മോദി പ്രസംഗം നടത്തിയത്.
  ലഡാക്കിൽ ഇന്ത്യൻ സൈന്യം നടത്തിയ ശക്തമായ പ്രതിരോധത്തെയും ചൈനയ്ക്കു നൽകിയ തിരിച്ചടിക്കും സൈനികരെ പ്രധാനമന്ത്രി പ്രകീർത്തിച്ചു.
  ഭീരുക്കൾക്ക് സമാധാനം സൃഷ്ടിക്കാൻ സാധിക്കില്ലെന്നും ഇന്ത്യയുടെ ശക്തി എന്താണെന്ന് ലോകത്തിന് അറിയാമെന്നും ധീര ജവാന്മാരുടെ കൈകളിൽ ഇന്ത്യ സുരക്ഷിതമാണെന്നും പ്രധാനമന്ത്രി ജവാന്മാരെ അഭിസംബോധന ചെയ്യവേ പറഞ്ഞു.ഭാരതം ഒരു നാടിനെയും ആക്രമിച്ചിട്ടില്ല, എന്നാൽ സ്വന്തം ഭൂമി എന്തുവിലകൊടുത്തും കാത്തുസൂക്ഷിക്കും എന്ന് മോദി പറഞ്ഞു.

  Prime Minister Narendra Modi travelled to Nimu in Ladakh to interact with Indian troops earlier today.

  Prime Minister…

  Posted by Press Information Bureau – PIB, Government of India on Friday, July 3, 2020

LEAVE A REPLY

Please enter your comment!
Please enter your name here