ന്യൂഡല്‍ഹി: വില കുറഞ്ഞ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഗൂഗിള്‍. ഗൂഗിള്‍ ഫോര്‍ ഇന്ത്യയുടെ ആറാമത് വാര്‍ഷിക യോഗത്തിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. കുറഞ്ഞ ചെലവില്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ നല്‍കാന്‍ കഴിയുന്ന നിര്‍മ്മാതാക്കളുമായി കമ്പനി സഖ്യത്തിലേര്‍പ്പെട്ടിട്ടുണ്ട്.

 

കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന ഗുണ നിലവാരമുള്ള സ്മാര്‍ട്ട് ഫോണുകള്‍ കമ്പനി പുറത്തിറക്കുമെന്നും അതിലൂടെ പൊതുജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയുമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. കുറഞ്ഞ ചിലവിലുള്ള സ്മാര്‍ട്ട് ഫോണുകളുടെ നിര്‍മ്മാണവും, ലോകോത്തര നിലവാരത്തിലുള്ള ടെലികോം അടിസ്ഥാന സൗകര്യങ്ങളും പുതിയ അവസരങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് കമ്പനി പറയുന്നത്.

രാജ്യത്തെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ 75,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിരുന്നു. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഗൂഗിള്‍ ഫോര്‍ ഇന്ത്യയുടെ വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സുന്ദര്‍ പിച്ചെയും തമ്മില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു 75000 കോടി രൂപയുടെ നിക്ഷേപം സംബന്ധിച്ച പ്രഖ്യാപനം. അടുത്ത അഞ്ചു മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ ഗൂഗിള്‍ ഇന്ത്യയില്‍ 75,000 കോടി രൂപയുടെ നിക്ഷേപം നടത്തും.

 

LEAVE A REPLY

Please enter your comment!
Please enter your name here