തിരുവനന്തപുരം:കേരള എൻട്രൻസ് പരീക്ഷയുടെ നടത്തിപ്പിന് സംസ്ഥാനത്തെ വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ സന്നദ്ധ സേന പ്രവർത്തകരെ വിന്യസിപ്പിച്ചു. 4068 സന്നദ്ധ പ്രവർത്തകരാണ് പ്രവർത്തനത്തിൽ പങ്കെടുക്കുന്നത്.

തെർമൽ സ്‌കാനിങ്, സാനിറ്റൈസേഷൻ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് സന്നദ്ധപ്രവർത്തകർ നേതൃത്വം നൽകും പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതോടൊപ്പം ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യും. രാവിലെ 7 മുതൽ വൈകുന്നേരം 5.30 വരെയാണ് പ്രവർത്തന സമയം.
പരീക്ഷ കേന്ദ്രങ്ങളുള്ള കണ്ടെയ്ൻമെന്റ് സോണുകളിലുൾപ്പെടെ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. സന്നദ്ധ സേന പ്രവർത്തകർക്ക് ആവശ്യമായ എല്ലാ സുരക്ഷ മുൻകരുതലുകളും സ്വീകരിച്ചതായി ഡയറക്ടർ അമിത് മീണ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here