ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ത്താം​ക്ലാ​സ് പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു. കേ​ന്ദ്ര​മ​ന്ത്രി ര​മേ​ശ് പൊ​ഖ്രി​യാ​ൽ നി​ഷാ​ങ്കാ​ണ് ഫ​ലം പ്ര​ഖ്യാ​പി​ച്ച​ത്. 91.46 ശ​ത​മാ​ന​മാ​ണ് വി​ജ​യം. മേ​ഖ​ല​ക​ളി​ൽ ഒ​ന്നാം സ്ഥാ​നം തി​രു​വ​ന​ന്ത​പു​ര​ത്തി​നാ​ണ്. 99.28 ശ​ത​മാ​ന​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ വി​ജ​യം.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, എ​ഴു​തി​യ പ​രീ​ക്ഷ​ക​ളു​ടെ മാ​ർ​ക്കി​ന്‍റെ ശ​രാ​ശ​രി​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യും ഇ​ന്‍റേ​ണ​ൽ മാ​ർ​ക്കും ക​ണ​ക്കി​ലെ​ടു​ത്താ​ണു ഫ​ലം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും മി​ക​ച്ച മാ​ർ​ക്ക് ല​ഭി​ച്ച മൂ​ന്നു വി​ഷ​യ​ങ്ങ​ളു​ടെ ശ​രാ​ശ​രി ആ​യി​രി​ക്കും റ​ദ്ദാ​ക്കി​യ പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യ​ത്തി​നാ​യി എ​ടു​ക്കു​ക.

ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റാ​യ cbseresults.nic.in യി​ലൂ​ടെ പ​രീ​ക്ഷാ​ഫ​ലം അ​റി​യാ​നാ​കും. 18.89 ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ സി​ബി​എ​സ്ഇ പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ എ​ഴു​തി

LEAVE A REPLY

Please enter your comment!
Please enter your name here