ന്യൂഡല്‍ഹി: ഊബര്‍ ഇന്ത്യ, ദക്ഷിണേഷ്യ പ്രസിഡന്റായി പ്രഭ്ജീത് സിങിനെ നിയമിച്ചു. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ റൈഡര്‍മാരുടെയും ഡ്രൈവര്‍മാരുടെയും വിശ്വസനീയവും സുരക്ഷിതവുമായ യാത്രാ സൗകര്യങ്ങളൊരുക്കി യാത്രാ ബിസിനസിന്റെയും സുരക്ഷാ അനുഭവം ഉറപ്പാക്കികൊണ്ടുള്ള കമ്പനിയുടെ അടുത്തഘട്ടം വളര്‍ച്ചയെയും മുന്നില്‍ കണ്ടാണ് പുതിയ നിയമനം.
ഊബര്‍ ഇന്ത്യ,ദക്ഷിണേഷ്യ പ്രസിഡന്റായി തനിക്ക് പകരം പ്രഭ്ജീതിനെ പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്നും തങ്ങളുടെ ഏറ്റവും വേഗത്തില്‍ വളരുന്ന തന്ത്രപ്രധാനമായ വിപണിയാണിതെന്നും താഴെത്തട്ടു മുതല്‍ ഊബറിനെ വളര്‍ത്തി റൈഡ് ബിസിനസില്‍ മുന്നിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചയാളാണ് പ്രഭ്ജീത്തെന്നും പ്രഭ് പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക് ഊബിനെ നയിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അടുത്ത ഘട്ടം നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും വ്യാപിപ്പിച്ച് വളര്‍ച്ച മുന്നോട്ട് കൊണ്ടുപോകുമെന്നും ഏഷ്യാ പസിഫിക്ക് റീജണല്‍ ജനറല്‍ മാനേജര്‍ പ്രദീപ് പരമേശ്വരന്‍ പറഞ്ഞു.
ഇന്ത്യയിലും ദക്ഷിണേഷ്യയിലും ഊബറിനെ നയിക്കാനുള്ള ഉത്തരവാദിത്വം ഏല്‍പ്പിച്ചതില്‍ സന്തോഷമുണ്ടെന്നും തങ്ങളുടെ സേവനങ്ങളും ഉല്‍പ്പന്ന ഓഫറുകളും ശക്തിപ്പെടുത്തുന്നതിന് ഊബര്‍ കുടുംബത്തിലുടനീളമുള്ള അസാധാരണ ടീമുകളുമായും പ്രതിഭാധനരായ സഹപ്രവര്‍ത്തകരുമായും സഹകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും നഗരങ്ങളെ കോര്‍ത്തിണക്കുന്നതില്‍ ഊബര്‍ നിര്‍ണായക ഭാഗമാണെന്നും സമൂഹത്തിന്റെ സുരക്ഷ, സുസ്ഥിരത, സേവനം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുമെന്നും പ്രഭ്ജീത് സിങ് പറഞ്ഞു.
ഐഐടി ഖരക്പൂര്‍, ഐഐഎം പൂര്‍വ്വ വിദ്യാര്‍ത്ഥിയായ പ്രഭ് 2015 ഓഗസ്റ്റിലാണ് മക്കിന്‍സെ ആന്‍ഡ് കമ്പനിയില്‍ നിന്നും ഊബറിലെത്തിയത്. ആഗോള ബിസിനസ് മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു. ബഹു നഗരങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിച്ച് ഈ രംഗത്തെ പല നൂതന പരിപാടികള്‍ക്കും തുടക്കം കുരിച്ചു. ഓട്ടോ, മോട്ടോ വിഭാഗങ്ങളെ വളര്‍ത്തി ബഹുമുഖ പ്ലാറ്റ്‌ഫോം നിര്‍മിച്ചു. മറ്റ് വിപണികളിലേക്ക് കൂടി ഇവ കയറ്റുമതി ചെയ്തു.
പ്രഭിന് പുതിയ റോളില്‍ പിന്തുണയുമായി ദേശീയ നേതൃ നിരയുണ്ട്. ഖെയ്ത്താന്‍ ആന്‍ഡ് കമ്പനിയുടെ മുന്‍ പാര്‍ട്ട്‌നറും നിലവില്‍ നിയമകാര്യ ഡയറക്ടറുമായ ജോയ്‌ജ്യോതി മിശ്ര, യൂണൈറ്റഡ് നേഷന്‍സ് മുന്‍ ഡയറക്ടറും ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് പ്രിന്‍സിപ്പല്‍ ഡയറക്ടറും ഇപ്പോള്‍ കമ്യൂമിക്കേഷന്‍സ് ഡയറക്ടറുമായ സതീന്ദര്‍ ബിന്ദ്ര, ഐബിഎം ദക്ഷിന്റെ മുന്‍ സഹസ്ഥാപകനും സിഇഒയും നിലവില്‍ സെന്‍ട്രല്‍ ഓപറേഷന്‍സ് മേധാവിയുമായ പവന്‍ വൈഷ്, ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷന്‍ മുന്‍ ജോയിന്റ് സെക്രട്ടറിയും നിലവില്‍ പോളിസി ഡയറക്ടറുമായ രാജീവ് അഗര്‍വാള്‍, എസെടാപ്പ് മൊബൈല്‍ സൊലുഷ്യന്‍സ് മുന്‍ സീനിയര്‍ വിപിയും നിലവില്‍ പ്രൊഡക്റ്റ്‌സ് മേധാവിയുമായ ശിരിഷ് ആന്ധാരെ, മുന്‍ ജിഇ എക്‌സിക്യൂട്ടീവും നിലവില്‍ എച്ച്ആര്‍ മേധാവിയുമായ നേഹ മാഥൂര്‍, ലിഥിയം അര്‍ബന്‍ ടെക്‌നോളജീസ് മുന്‍ സിഒഒയും നിലവില്‍ കമ്യൂണിറ്റി ഓപറേഷന്‍സ് മേധാവിയുമായ പ്രിയന്‍ഷു സിങ്, അര്‍ബന്‍ ലാഡര്‍ ആന്‍ഡ് മാരികോ മുന്‍ എക്‌സിക്യൂട്ടീവും നിലവില്‍ ഇന്ത്യയിലെ മാര്‍ക്കറ്റിങ് ഡയറക്ടറും എപിഎസി റൈഡുകളുടെ ബ്രാന്‍ഡ് മാര്‍ക്കറ്റിങ് ചമതലയുമുള്ള സഞ്ജയ് ഗുപ്ത തുടങ്ങിയവര്‍ ഉള്‍പ്പെട്ടതാണ് നേതൃ നിര.
പ്രതിഭകളുടെ സംഭരണി എന്ന ഊബര്‍ ഇന്ത്യ ദക്ഷിണേഷ്യ പാരമ്പര്യത്തിന് അനുസൃതമായി  ദക്ഷിണേഷ്യന്‍ നേതാക്കളെ കൂടുതല്‍ വിപുലമായ റീജണല്‍, ഗ്ലോബല്‍ റോളുകളിലേക്ക് ഉയര്‍ത്തി. ദക്ഷിണേഷ്യന്‍ മുന്‍ പ്രസിഡന്റ് പ്രദീപ് പരമേശ്വരന്‍ ഇപ്പോള്‍ എപിഎസി റീജണല്‍ ജനറല്‍ മാനേജരാണ്. മുന്‍ എഞ്ചിനീയറിങ് ഡയറക്ടര്‍ വിധ്യ ദുത്തലൂരൂവിനെ കസ്റ്റമര്‍ കെയര്‍ പ്ലാറ്റ്‌ഫോമിന്റെ ആഗോള എഞ്ചിനീയറിങ് മേധാവിയായി പ്രമോട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here