ഇം​ഗ്ല​ണ്ടി​നെ​തി​രെ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് ആ​ദ്യ വി​ക്ക​റ്റ് ന​ഷ്ടം. ഇം​ഗ്ല​ണ്ടി​ന്‍റെ 469ന് ​എ​തി​രേ ക്രീ​സി​ലെ​ത്തി​യ വി​ൻ​ഡീ​സ് 14 ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 34 റ​ൺ​സെ​ന്ന നി​ല​യി​ൽ ആ​ദ്യ ദി​നം ബാ​റ്റിം​ഗ് അ​വ​സാ​നി​പ്പി​ച്ചു. 12 റ​ൺ​സെ​ടു​ത്ത ജോ​ൺ കാം​ബ​ലി​ന്‍റെ വി​ക്ക​റ്റാ​ണ് ന​ഷ്ട​മാ​യ​ത്. ക്രെ​യ്ഗ് ബ്രാ​ത്ത്‌​വെ​യ്റ്റ്(6), അ​ൽ​സാ​രി ജോ​സ​ഫ്(14) എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ.

നേ​ര​ത്തെ, സി​ബ്‌​ലി​യും ബെ​ൻ സ്റ്റോ​ക്സും ചേ​ർ​ന്ന് നാ​ലാം വി​ക്ക​റ്റി​ൽ നേ​ടി​യ 260 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ടി​ന്‍റെ ബ​ല​ത്തി​ലാ​ണ് ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ഇം​ഗ്ല​ണ്ട് മാ​ന്യ​മാ​യ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 372 പ​ന്ത് നേ​രി​ട്ട സി​ബ്‌​ലി 120ഉം 356 ​പ​ന്ത് നേ​രി​ട്ട സ്റ്റോ​ക്സ് 176ഉം ​റ​ണ്‍​സ് എ​ടു​ത്ത​പ്പോ​ൾ ഇം​ഗ്ല​ണ്ട് 400 ക​ട​ന്നു.​മൂ​ന്നി​ന് 81 എ​ന്ന നി​ല​യി​ലാ​ണ് സ്റ്റോ​ക്സും സി​ബ്‌​ലി​യും ക്രീ​സി​ൽ ഒ​ന്നി​ച്ച​ത്.

സി​ബ്‌​ലി​യു​ടെ ര​ണ്ടാം ടെ​സ്റ്റ് സെ​ഞ്ചു​റി​യാ​ണ്, സ്റ്റോ​ക്സി​ന്‍റെ 10-ാമ​ത്തേ​തും.​സ്കോ​ർ 341ൽ ​എ​ത്തി​യ​ശേ​ഷ​മാ​ണ് ഇ​വ​രു​ടെ കൂ​ട്ടു​കെ​ട്ട് പി​രി​ഞ്ഞ​ത്. 395ൽ ​എ​ത്തി​യ​പ്പോ​ൾ ആ​റാം വി​ക്ക​റ്റി​ന്‍റെ രൂ​പ​ത്തി​ൽ സ്റ്റോ​ക്സും മ​ട​ങ്ങി. ജോ​സ് ബ​ട്‌​ല‌​ർ (40) ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി. 162 ഓ​വ​റി​ൽ ഒ​മ്പ​തി​ന് 469 റ​ൺ​സ് എ​ന്ന നി​ല​യി​ൽ ഇം​ഗ്ല​ണ്ട് ഒ​ന്നാം ഇ​ന്നിം​ഗ്സ് ഡി​ക്ല​യ​ർ ചെ​യ്തു.

LEAVE A REPLY

Please enter your comment!
Please enter your name here