ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് കിരീടം ചൂടി ലിവർപൂൾ സീ​സ​ണി​ലെ അ​വ​സാ​ന ഹോം ​മ​ത്സ​ര​ത്തി​ൽ ചെ​ൽ​സി​യെ ത​ക​ർ​ത്തെ​റി​ഞ്ഞാ​ണ് ചെ​മ്പ​ട കി​രീ​ടം ചൂ​ടി​യ​ത്. സ്വ​ന്തം ത​ട്ട​ക​മാ​യ ആ​ൻ​ഫീ​ൽ​ഡി​ൽ മൂ​ന്നി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്കാ​ണ് ലി​വ​ർ​പൂ​ളി​ന്‍റെ ജ​യം. 30 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ് കി​രീ​ട​ത്തി​ൽ ചെ​ന്പ​ട മു​ത്തം​വ​യ്ക്കു​ന്ന​ത്.

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ട​ച്ചി​ട്ട സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു മ​ത്സ​രം. 23-ാം മി​നി​റ്റി​ൽ ന​ബി കെ​യ്റ്റ​യി​ലൂ​ടെ ലി​വ​ർ​പൂ​ൾ ആ​ദ്യ ഗോ​ൾ നേ​ടി. ട്രെ​ന്‍റ് അ​ല​ക്സാ​ണ്ട​ർ അ​ർ​ണോ​ൾ​ഡും(38) ജോ​ർ​ജി​നി​യോ​യും(43) കൂ​ടെ വ​ല​കു​ലു​ക്കി​യ​തോ​ടെ ലി​വ​ർ​പൂ​ൾ മൂ​ന്നു ഗോ​ളി​ന് മു​ന്നി​ലെ​ത്തി. എ​ന്നാ​ൽ ആ​ദ്യ പ​കു​തി​യു​ടെ ഇ​ഞ്ചു​റി ടൈ​മി​ൽ ഒ​ലി​വ​ർ ജെ​റാ​ഡി​ലൂ​ടെ ചെ​ൽ​സി ഒ​രു ഗോ​ൾ മ​ട​ക്കി​യ​തോ​ടെ സ്കോ​ർ 3-1 ആ​യി.

ര​ണ്ടാം പ​കു​തി​യി​ലും ആ​ൻ​ഫീ​ൽ​ഡി​ൽ ഗോ​ൾ ഒ​ഴു​കി. 55-ാം മി​നിറ്റി​ലെ ഫി​ർ​മീ​നോ ഗോ​ൾ ലി​വ​ർ​പൂ​ളി​നെ 4-1ന് ​മു​ന്നി​ൽ എ​ത്തി​ച്ചു. 61-ാം മി​നി​റ്റി​ൽ ട​മ്മി എ​ബ്രാ​ഹാ​മി​ലൂ​ടെ​യും 73-ാം മി​നി​റ്റി​ൽ ക്രി​സ്റ്റ്യ​ൻ പു​ലി​സി​ക്കി​ലൂ​ടെ​യും ചെ​ൽ​സി തി​രി​ച്ച​ടിച്ച​തോ​ടെ മ​ത്സ​രം ക​ടു​ത്ത​താ​യി. എ​ന്നാ​ൽ 84-ാം മി​നി​റ്റി​ൽ ഒ​ക്സ്‌​ലാ​ഡേ ഷെ​മ്പ​ർ​ലി​യാ​ൻ ഗോ​ൾ നേ​ടി​യ​തോ​ടെ വി​ജ​യം ലി​വ​ർ​പൂ​ളി​നൊ​പ്പം നി​ന്നു.

ജ​യ​ത്തോ​ടെ ലി​വ​ർ​പൂ​ൾ ആ​ൻ​ഫീ​ൽ​ഡി​ൽ പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ടം ഏ​റ്റു​വാ​ങ്ങി. ഇം​ഗ്ലീ​ഷ് ഫ​സ്റ്റ് ഡി​വി​ഷ​ൻ ഫു​ട്ബോ​ൾ ലീ​ഗ് 1992-93ൽ ​പ്രീ​മി​യ​ർ ലീ​ഗ് ആ​ക്കി​മാ​റ്റി​യ​ശേ​ഷം ലി​വ​ർ​പൂ​ളി​ന്‍റെ ആ​ദ്യ കി​രീ​ട​മാ​ണ്. ഇം​ഗ്ലീ​ഷ് ഫു​ട്ബോ​ൾ ലീ​ഗ് 18 ത​വ​ണ സ്വ​ന്ത​മാ​ക്കി​യ ലി​വ​ർ​പൂ​ളി​ന് ഇ​തോ​ടെ കി​രീ​ടം നേ​ട്ടം 19 ആ​യി. 20 ത​വ​ണ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡാ​ണ് ഒ​ന്നാ​മ​ത്.

അ​തേ​സ​മ​യം, ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ലെ തോ​ൽ​വി ചെ​ൽ​സി​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​ണ്. തോ​ൽ​വി​യോ​ടെ ചെ​ൽ​സി നാ​ലാം സ്ഥാ​ന​ത്താ​യി. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഒ​രു പോ​യി​ന്‍റ് എ​ങ്കി​ലും നേ​ടി​യാ​ലേ ചെ​ൽ​സി​ക്ക് ചാ​മ്പ്യ​ൻ​സ് ലീ​ഗ് യോ​ഗ്യ​ത ഉ​റ​പ്പി​ക്കാ​ൻ ആ​കൂ.

LEAVE A REPLY

Please enter your comment!
Please enter your name here