കൊച്ചി: ഡിജിറ്റല്‍ ഇമേജിങില്‍ പ്രമുഖരായ കാനണ്‍  ഇങ്ക്‌ജെറ്റ് പ്രിന്ററുകളുടെ ഇന്ത്യയിലെ പ്രചാരണത്തിനായി ”ഇന്ത്യ കാ പ്രിന്റര്‍” എന്ന പുതിയ പ്രചാരണം അവതരിപ്പിച്ചു. പ്രിന്റിങ് സാങ്കേതിക വിദ്യയിലെ കാനണിന്റെ നേതൃസ്ഥാനം ശക്തിപ്പെടുത്തുന്നതിനായുള്ള പ്രചാരണം പിക്‌സ്മ ജി ശ്രേണിയിലെ പ്രിന്ററുകളെ ബിസിനസ്, പ്രൊജക്റ്റുകള്‍, ഹോംവര്‍ക്കുകള്‍, ഫോട്ടോഗ്രാഫുകള്‍, റസീപ്റ്റുകള്‍ തുടങ്ങി ഏതാവശ്യത്തിനും ഉപയോഗിക്കാന്‍ തെരഞ്ഞെടുക്കാവുന്ന ഉല്‍പ്പന്നമായി അവതരിപ്പിക്കുന്നു. കൂടുതല്‍ ഫലപ്രദമായ ഉപയോഗിക്കാവുന്ന ആധുനിക ഫീച്ചറുകളും പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളിച്ചതാണ് ഈ ശ്രേണിയിലെ പ്രിന്ററുകള്‍.
ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാനായി പിക്‌സ്മ ജി ശ്രേണിയില്‍ സ്മാര്‍ട്ട് പ്രിന്റിങിനായി വൈഫൈയും സാധ്യമാക്കിയിട്ടുണ്ടെന്നും പ്രചാരണം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും കോപ്പി ഷോപ്പ് ഉള്‍പ്പടെയുള്ള ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കും ഏറെ അനുകൂലമായ സാഹചര്യമൊരുക്കുമെന്നും ഉറപ്പുണ്ടെന്നും കണ്‍സ്യൂമര്‍ സിസ്റ്റംസ് പ്രൊഡക്റ്റ്‌സ് ആന്‍ഡ് ഇമേജിങ് കമ്യൂണിക്കേഷന്‍ പ്രൊഡക്റ്റ് ഡയറക്ടര്‍ സി.സുകുമാരന്‍ പറഞ്ഞു.
പിക്‌സ്മ ജി ഹൈബ്രിഡ് ഇങ്ക് സിസ്റ്റം തെളിമയുള്ള പ്രിന്റിങും അതിശയകരമായ ഫോട്ടോ പ്രിന്റുകളും ഉറപ്പു നല്‍കുന്നു. മുന്‍ ഭാഗത്തുള്ള സംയോജിത ഇങ്ക് ടാങ്ക് മഷിയുടെ നില അറിയാനും റീഫില്‍ ചെയ്യലും സൗകര്യപ്രദമാക്കുന്നു. തുളുമ്പാത്ത ഇങ്ക് ബോട്ടിലുകള്‍ ഈ പ്രിന്ററുകളെ വീട്ടിലും ഓഫീസിലും ബുദ്ധിമുട്ടിക്കാത്ത ഉപയോഗ സൗഹാര്‍ദമാക്കുന്നു. പിക്‌സ്മ ജി ശ്രേണി വളരെ ചെലവു കുറഞ്ഞ പ്രിന്റിങിന് സഹായിക്കുന്നു. ഒരു പ്രിന്റിന് ഒമ്പതു പൈസ മാത്രമാണ് ചെലവ്. 539 രൂപയ്ക്ക് ഇങ്ക് ബോട്ടില്‍ മാറ്റുകയും ചെയ്യാം.
പിക്‌സ്മ ജി ശ്രേണിയില്‍ വിവിധ വിലകളിലായി  13 പ്രിന്ററുകളാണ് കാനണ്‍ ലഭ്യമാക്കുന്നത്. പിക്‌സ്മ ജി 2010, പിക്‌സ്മ ജി 3010 പ്രിന്ററുകളോടൊപ്പം ഉപഭോക്താവിന് 4,999 രൂപ വില വരുന്ന ഹോം മിനി കൂടി വാഗ്ദാനം ചെയ്യുന്നു. രാജ്യത്തുടനീളം സെപ്റ്റംബര്‍ 30വരെയാണ് ഓഫര്‍ കാലാവധി. കാനണ്‍ ഇമേജ് സ്‌ക്വയര്‍, അംഗീകൃത കാനണ്‍ റീസെല്ലേഴ്‌സ് എന്നിവിടങ്ങളില്‍ ലഭ്യമാകും. ഈ ഓഫര്‍ ലഭിക്കാന്‍ ഉപഭോക്താക്കള്‍ വാങ്ങി 15 ദിവസത്തിനുള്ളില്‍  httpps://edge.canon.co.in/pixmmaofferല്‍ ല്‍ പ്രിന്റര്‍ രജിസ്റ്റര്‍ചെയ്യണം.
ഇ ശ്രേണി മോഡലുകള്‍ക്കും കാനണ്‍ ”സൂപ്പര്‍ കൂള്‍ ഓഫര്‍” പ്രഖ്യാപിച്ചിട്ടുണ്ട്. പിക്‌സ്മ ഇ 410, പിക്‌സ്മ ഇ 470, പിക്‌സ്മ ഇ 3370 എന്നിവയ്‌ക്കൊപ്പം ഉപഭോക്താക്കള്‍ക്ക് ബോറോസില്‍ ഹൈഡ്ര ട്രെക് ബോട്ടില്‍ സൗജന്യമായി ലഭിക്കും. ഓഫര്‍ സെപ്റ്റംബര്‍ 30 വരെയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here