വിലകൂടിയ മോഷണസൈക്കിളുകള്‍  ഓണ്‍ലൈന്‍ വില്‍പന;  ഓണ്‍ലൈൻ വഴി പ്രതിയെ  കുടുക്കി പോലീസ്

ആലുവ: വില കൂടിയ സൈക്കിളുകൾ മോഷ്ടിച്ച് ഓൺലൈൻ മാർക്കറ്റ്പ്ലേസായ ഒ.എൽ.എക്സ്. വഴി വിൽപന നടത്തുന്ന വിരുതനെ ഓൺലൈൻ വഴി തന്നെ കുടുക്കി പോലീസ്. ആലുവ നസ്രത്ത് സ്വദേശി എഡ്വിനെയാണ് (22) ആലുവ സി.ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

വില കൂടിയ സൈക്കിളുകൾ തിരഞ്ഞുപിടിച്ച് മോഷ്ടിക്കുന്നയാളാണ് എഡ്വിനെന്നാണ് സൂചന. ആലുവ നഗരത്തിൽ നിന്നുമാത്രം മൂന്ന് സൈക്കിളുകൾ ഇയാൾ മോഷ്ടിച്ചതായി പോലീസിന് പറയുന്നു. മോഷ്ടിച്ച സൈക്കിളുകൾ ചൂണ്ടി സ്വദേശിയായ ഒരാളെ ഇടനിലക്കാരനാക്കി ഒ.എൽ.എക്സിലൂടെ വിൽപ്പന നടത്തുകയാണ് ചെയ്തിരുന്നത്.

സൈക്കിൾ നഷ്ടപ്പെട്ട ഉടമ തന്റെ സൈക്കിൾ ഒ.എൽ.എക്സിൽ വിൽപനയ്ക്കിട്ടിരുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ആലുവ പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് പോലീസ് സൈക്കിൾ വാങ്ങാനെന്ന വ്യാജേന ഇടനിലക്കാരനെ സമീപിക്കുകയും അയാൾ വഴി യഥാർത്ഥ മോഷ്ടാവിനെ കണ്ടെത്തുകയുമായിരുന്നു.

പകല്‍ സമയങ്ങളില്‍ നടന്ന് സൈക്കിളുകളുള്ള വീടുകളില്‍ ലൊക്കേറ്റ് ചെയ്ത് രാത്രി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. മോഷണം നടത്തിയരണ്ട്സൈക്കിളുകള്‍കണ്ടെടുത്തിട്ടുണ്ട്. ആലുവ ഡി,വൈ.എസ്.പി ജി.വേണുവിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എസ്.എച്ച്.ഒ എന്‍.സുരേഷ് കുമാര്‍, എസ്.ഐ മാരായ ജെര്‍ട്ടീന ഫ്രാന്‍സിസ്, രവി.വി.കെ, എ എസ് ഐ മാരായ ബിജു, ജൂഡ്, എസ് സി പി ഒ മീരാന്‍, സി പി ഒ മാരായ മുഹമ്മദ് അമീര്‍, സന്ദീപ് എന്നിവരാണ് ഉണ്ടായിരുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here