ആലപ്പുഴ: കള്ളപ്പണമുപയോഗിച്ചാണ് തുഷാർ വെള്ളാപ്പള്ളി ഇടുക്കിയിലെ ഭൂമിയിടപാട് നടത്തിയതെന്ന ആരോപണവുമായി ശ്രീനാരായണ യോഗം സംയുക്ത സമിതി. കുമളി ചക്കുപള്ളത്ത് 40 ഏക്കർ ഏലത്തോട്ടം വാങ്ങിയതിനെ സംബന്ധിച്ചാണ് ആരോപണം.14 കോടി 21 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയതിന്റെ രേഖകൾ സമിതി പുറത്തു വിട്ടു.

കഴിഞ്ഞ ഡിസംബറിൽ മകന്റെയും അമ്മയുടെയും പേരീൽ തുഷാർ വാങ്ങിയ ഏലത്തോട്ടത്തെ സംബന്ധിച്ചാണ് ആരോപണം. 14 കോടി രൂപയുടെ തോട്ടത്തിനു രേഖകളിൽ 1 കോടി രൂപ മാത്രമാണ് കാണിച്ചിരിക്കുന്നത്. യൂണിയന്റെ പണം ഇതിനായി വകമാറ്റി .ഇത് മഹേശന്റെ തലയിൽ കെട്ടിവെയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തുഷാറിന്റെയും കുംടുംബാംഗങ്ങളുടെയുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കണമെന്നും ശ്രീനാരായണ യോഗം സംയുക്ത സമിതി ആവശ്യയപ്പെട്ടു.
മഹേശന്റെ കുടുംബാംഗങ്ങളും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. അതിനിടെ SN ട്രസ്റ്റിലെ ജനാധിപത്യ ധ്വംസനത്തിനെതിരെ സർക്കാർ ഇടപെടണമെന്ന ആവശ്യവുമായി ശ്രീനാരായണ സഹോദര ധർമ്മവേദിയും രംഗത്തു വന്നു. ട്രസ്റ്റ് തിരഞ്ഞെടുപ്പ് ജനാധിപത്യപരമായി നടക്കമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്ത് അയച്ചതായും നേതാക്കൾ വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here