തിരുവനന്തപുരം: തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. പോലീസ് ആസ്ഥാനത്തെ രണ്ട് പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് പുതിയ നടപടി. അടച്ചിടുന്ന ദിവസങ്ങളിൽ
ശുചീകരണവും, അണുവിമുക്തമാക്കലും നടത്തും. ശനി, ഞായർ ദിവസങ്ങളിലേക്കാണ് ആസ്ഥാനം അടച്ചത്.
അതേ സമയം, 52 വയസിന് മുകളിലുള്ള പോലീസുകാരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഡിജിപി നിർദ്ദേശം നൽകി. 50 വയസിൽ താഴെയാണെങ്കിലും മറ്റ് അസുഖങ്ങളുള്ളവരെ ഫീൽഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നും ഡിജിപിയുടെ സർക്കുലറിൽ പറയുന്നു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പോലീസുകാർ വലിയ പ്രതിസന്ധികളാണ് നേരിടുന്നത്. ഈ സാഹചര്യത്തിലാണ് ഡിജിപിയുടെ സർക്കുലർ വന്നിരിക്കുന്നത്.
സംസ്ഥാനത്ത് ഇതുവരെ 88 പോലീസുകാർക്കാണ് കോവിഡ് ബാധിച്ചത്. ഇതിൽ അധികവും തിരുവനന്തപുരത്താണ്. ഈയൊരു പശ്ചാത്തലം പരിഗണിച്ചാണ് കർശന നിർദ്ദേശം നടപ്പിലാക്കാൻ ഡിജിപി നിർദ്ദേശിച്ചിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here