ഇടുക്കി : ജില്ലയില്‍ ശക്തമായ മഴ തുടരുന്നു. മഴ ശക്തമായതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജല നിരപ്പ് ഉയര്‍ന്നു​മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 136 അ​ടി പി​ന്നി​ട്ടു. ഇ​ന്ന് രാ​ത്രി​യി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് 136.1 അ​ടി​യാ​ണ് ജ​ല​നി​ര​പ്പ്. 136 അ​ടി എ​ത്തി​യാ​ല്‍ തീ​ര​ദേ​ശ​വാ​സി​ക​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ക്കാ​ന്‍ താ​യ​റെ​ടു​പ്പു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യെ​ന്ന് ഇ​ടു​ക്കി ജ​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. ജ​ല​നി​ര​പ്പ് 136 അ​ടി എ​ത്തി​യാ​ല്‍ സ്പി​ല്‍​വേ തു​റ​ക്ക​ണ​മെ​ന്ന് കേ​ര​ളം, ത​മി​ഴ്നാ​ടി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ഞ്ചം​ഗ ഉ​പ​സ​മി​തി തി​ങ്ക​ളാ​ഴ്ച അ​ണ​ക്കെ​ട്ട് സ​ന്ദ​ര്‍​ശി​ക്കും.

ജ​ല​നി​ര​പ്പ് 142 അ​ടി​യാ​യി നി​ജ​പ്പെ​ടു​ത്താ​നാ​ണ് സു​പ്രീം​കോ​ട​തി വി​ധി. സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ 136 അ​ടി​യി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മ​ഴ കു​റ​ഞ്ഞ​തോ​ടെ ര​ണ്ടു​ദി​വ​സ​മാ​യി സാ​വ​ധാ​ന​മാ​ണ് ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​ത്. ത​മി​ഴ്നാ​ട് കൊ​ണ്ടു​പോ​കു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വും കൂ​ട്ടി​യി​ട്ടു​ണ്ട്.

സെ​ക്ക​ൻ​ഡി​ൽ 5510 ഘ​ന​യ​ടി വെ​ള്ളം അ​ണ​ക്കെ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​മ്പോ​ൾ 2010 ഘ​ന​യ​ടി വെ​ള്ള​മാ​ണ് ത​മി​ഴ്നാ​ട് കൊ​ണ്ടു​പോ​കു​ന്ന​ത്. മൂ​ന്നു​ദി​വ​സം മു​മ്പ് നീ​രൊ​ഴു​ക്ക് 17,000 ഘ​ന​യ​ടി​യാ​യി​രു​ന്നു. മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞ​തി​നാ​ൽ നീ​രൊ​ഴു​ക്കി​ലും കു​റ​വു​വ​ന്നി​ട്ടു​ണ്ട്. അ​തേ സ​മ​യം രാ​ത്രി മ​ഴ ശ​ക്ത​മാ​യാ​ൽ വീ​ണ്ടും നീ​രൊ​ഴു​ക്ക് വ​ർ​ധി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​കും

LEAVE A REPLY

Please enter your comment!
Please enter your name here