കൊച്ചി: സ്വർണ്ണവില താഴോട്ട്.ബുധനാഴ്ച ​മാ​ത്രം ഗ്രാ​മി​ന് 200 രൂ​പ​യും പ​വ​ന് 1,600 രൂ​പ​യു​മാ​ണു ഇ​ടി​ഞ്ഞ​ത്. സ​മീ​പ​കാ​ല ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും വ​ലി​യ താ​ഴ്ച​യാ​ണു സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്.

ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല 39,200 രൂ​പ​യും ഗ്രാ​മി​ന് 4,900 രൂ​പ​യു​മാ​യി. സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് വി​ല​യാ​യ 42,000 രൂ​പ​യി​ല്‍​നി​ന്നു​മാ​ണു ഈ ​വി​ല​യി​ടി​വ്. മൂ​ന്നു ദി​വ​സ​ത്തി​നി​ടെ മാ​ത്രം പ​വ​ന് 2,800 രൂ​പ കു​റ​ഞ്ഞ​പ്പോ​ള്‍ ഗ്രാ​മി​ന് 350 രൂ​പ​യും താ​ഴ്ന്നു. ചൊ​വ്വാ​ഴ്ച ര​ണ്ടു ത​വ​ണ​യാ​യി പ​വ​ന് 800 രൂ​പ​യും ക​ഴി​ഞ്ഞ ദി​വ​സം 400 രൂ​പ​യും വി​ല​യി​ടി​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ന് കു​ത്ത​നെ ഇ​റ​ക്ക​മു​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ ഏ​ഴാം തി​യ​തി​യാ​ണ് സ്വ​ര്‍​ണം എ​ക്കാ​ല​ത്തെ​യും ഉ​യ​ര്‍​ന്ന നി​ല​വാ​ര​ത്തി​ലെ​ത്തി​യ​ത്. ഡോ​ള​ര്‍ ക​രു​ത്താ​ര്‍​ജി​ക്കു​ന്ന​തും ഉ​യ​ര്‍​ന്ന വി​ല​യി​ല്‍ ലാ​ഭ​മെ​ടു​ക്കു​ന്ന​തും സ്വ​ര്‍​ണ​വി​ല കു​റ​യാ​ന്‍ കാ​ര​ണ​മാ​കു​ന്നു​ണ്ട്. യു​എ​സി​ന്‍റെ സാ​മ്പ​ത്തി​ക ഉ​ത്തേ​ജ​ക പാ​ക്കേ​ജ് ഫ​ലം ക​ണ്ട് തു​ട​ങ്ങു​ന്ന​തും സ്വ​ര്‍​ണ​ത്തി​ന് തി​രി​ച്ച​ടി നേ​രി​ടു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here