ആലുവ:രാജ്യസ്നേഹമുള്ളവർക്കേസമൂഹത്തോട് പ്രതിബദ്ധത ഉണ്ടാവുകയുള്ളു എന്ന് സി.എം.ആർ.എൽ എം.ഡി. ഡോ:എസ്.എൻ.ശശിധരൻകർത്ത.  കമ്പനി ജീവനക്കാർക്ക്സ്വാതന്ത്രദിന സന്ദേശംനൽകുകയായിരുന്നു അദ്ദേഹം.
 ആയിരക്കണക്കിന് ധീര ദേശാഭിമാനികൾ ജീവൻ നൽകി നേടിയെടുത്ത സ്വാതന്ത്ര്യം സംരക്ഷിക്കാൻനാംപ്രതിജ്ഞാബദ്ധരാണ്. സമൂഹത്തിനോടും കുടുംബത്തോടും പ്രതിബദ്ധതയുള്ളവർക്ക് മാത്രമെ തൊഴിൽ ചെയ്യുന്ന സ്ഥാപനത്തോട് ആത്മാർത്ഥത പുലർത്താൻ സാധിക്കു. നമുക്കുള്ള സ്വാതന്ത്ര്യം മറ്റുള്ളവർക്ക് ദോഷകരമായ പ്രവർത്തി ചെയ്യാനുള്ള സ്വാതന്ത്ര്യം അല്ലെന്നും ശശിധരൻ കർത്തഓർമ്മിപ്പിച്ചു.
 കോവിഡ് 19 മഹാമാരിയുടെ ചങ്ങല പൊട്ടിക്കുമ്പോഴും  മനുഷ്യ ബന്ധങ്ങളുടെ ചങ്ങല ദൃഢമായിരിക്കണം എന്ന് കർത്ത പറഞ്ഞു.കോവിഡ്മഹാമാരിആരോഗ്യരംഗത്ത് മാത്രമല്ല സാമ്പത്തിക, വ്യവസായിക മേഖലയിലുംവൻപ്രതിസന്ധിയാണ്സൃഷ്ടിച്ചിരിക്കുന്നത്.
സി.എം.ആർ.എല്ലിന്‍റെ ഉപോൽപ്പന്നമായ ഫെറിക്ക്ക്ലോറൈഡ്കുടിവെള്ളശുദ്ധീകരണത്തിനുംവൈദ്യുതപ്ലാന്റുകള്‍ക്ക് ആവശ്യമായ വെള്ളംശുദ്ധീകരിക്കുന്നതിനുംഅനിവാര്യമായതിനാൽകേന്ദ്രസംസ്ഥാനസർക്കാരുകൾ  അവശ്യവിഭാഗത്തിൽപെടുത്തിയിട്ടുണ്ട്. തന്മൂലംസി.എം.ആർ.എല്ലും  അവശ്യവിഭാഗത്തിൽ പെട്ട കമ്പനിയായി.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സി.എം.ആർ.എൽ. എർപ്പെടുത്തിയ മുൻകരുതലുകൾഏവർക്കുംമാതൃകയാണന്ന് കമ്പനി സന്ദർശിച്ച ജില്ല കളക്ടർ എസ്.സുഹാസ് അഭിപ്രായപ്പെട്ടിരുന്നു.
കോവിഡ്പ്രതിരോധരംഗത്ത് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ. പോലിസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ മേഖലയിലുള്ളവരെയും എം.ഡി. അഭിനന്ദിച്ചു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തിൽ ഡോ: എസ്.എൻ.ശശിധരൻ കർത്ത ദേശീയപതാക ഉയർത്തി.

രാജ്യവന്ദനംചെയ്ത് സി.എം.ആർ.എൽ.തൊഴിലാളികുടുംബങ്ങളിൽവേറിട്ടൊരു സ്വാതന്ത്ര്യ ദിനാഘോഷം.

ആലുവ:ജന്മനാടിനെവണങ്ങി  ആവേശപൂർവം സകുടുംബം ഒരു സ്വാതന്ത്ര്യദിനാഘോഷം. രാജ്യത്തിന്‍റെ എഴുപത്തിനാലാമത് സ്വാതന്ത്ര്യദിനാഘോഷം വ്യത്യസ്തവും ആവേശകരവുമായ രീതിയിലാണ് പ്രമുഖ വ്യവസായസ്ഥാപനമായസി.എം.ആർ.എല്ലിലെആയിരത്തോളംതൊഴിലാളികുടുംബങ്ങൾ ആഘോഷിച്ചത്.
സംസ്ഥാനത്തു തന്നെ ഇതാദ്യമായാണ് ഒരു വ്യവസായ സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാരുടെയും കുടുംബത്തിൽ ഒരേ സമയം ഇത്തരമൊരു സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ നടക്കുന്നത്-
സി.എം.ആർ.എൽ. മാനേജിങ് ഡയറക്ടർ എസ്. എൻ. ശശിധരൻ കർത്തയുടെ നിർദേശപ്രകാരം ആയിരത്തിലേറെ വരുന്ന തൊഴിലാളി കുടുംബങ്ങൾക്ക് തലേന്നു തന്നെ  ദേശിയപതാകയും  മധുര പലഹാരങ്ങളും എത്തിച്ചു കൊടുത്തിരുന്നു.
ആഗസ്റ്റ് 15, രാവിലെ എട്ടു മണിക്കു തന്നെ  എല്ലാ കുടുംബാംഗങ്ങളും വീട്ടുമുറ്റത്ത് ഒത്തു ചേർന്ന് രാജ്യവന്ദനം നടത്തി. കുടുംബത്തിലെ മുതിർന്ന അംഗം ദേശിയപതാക ഉയർത്തി ദേശീയ ഗാനമാലപിച്ചു. തുടർന്ന് കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് ദേശസ്നേഹ പ്രതിജ്ഞയും ലഹരി വിരുദ്ധ പ്രതിജ്ഞയുമെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here