തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേരിൽ ഓപ്പൺ സർവകലാശാല സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഏതു പ്രായത്തിലുള്ളവർക്കും പഠിക്കാൻ അവസരം ഇവിടെ ഉണ്ടാകും. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് സർവകലാശാല നിലവില്‍വരും. കൊല്ലമായിരിക്കും ആസ്ഥാനം. നിലവിലെ 4 സർവകലാശാലകളുടെ വിദൂരവിദ്യാഭ്യാസ സംവിധാനങ്ങൾ സംയോജിപ്പിച്ചാണ് ഓപ്പൺ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നത്.

കോഴ്സ് പൂർത്തിയാകാതെ ഇടയ്ക്കു പഠനം നിർത്തുന്നവർക്ക് അതുവരെയുള്ള പഠനത്തിനനുസരിച്ച് ഡിപ്ലോമ സർട്ടിഫിക്കറ്റ് നല്‍കാനും ഓപ്പൺ യൂണിവേഴ്സിറ്റിക്കു കഴിയും. ദേശീയ, അന്തർദേശീയ രംഗത്തെ പ്രഗൽഭരായ അധ്യാപകരുടെയും വിദഗ്ധരുടേയും ഓൺലൈൻ ക്ലാസുകൾ സർവകലാശാലയുടെ പ്രത്യേകതയായിരിക്കും. പരമ്പരാഗത കോഴ്സുകൾക്ക് പുറമേ നൈപുണ്യ വികസന കോഴ്സുകളും ഉണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here