ചൈനയിലെ അമേരിക്കന്‍ സ്ഥാനപതി സ്ഥാനമൊഴിയുന്നു; അറിയിപ്പില്ലെന്ന് ചൈന

വാഷിംഗ്ടണ്‍: ചൈനയ്‌ക്കെതിരായ അമേരിക്കയുടെ നയതന്ത്ര തീരുമാനങ്ങളില്‍ മാറ്റം. അമേരിക്കന്‍ സ്ഥാനപതി സ്വയം സ്ഥാനമൊഴിഞ്ഞു മടങ്ങാന്‍ തീരുമാനിച്ചതായാണ് വാര്‍ത്ത. സ്ഥാനപതിയായി പ്രവര്‍ത്തിക്കുന്ന ടെറി ബ്രാന്‍സ്റ്റാഡിനോടാണ് മടങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ ഔദ്യോഗികമായ അറിയിപ്പുകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.അമേരിക്ക-ചൈന ബന്ധത്തില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചിരുന്ന വ്യക്തിയാണ് ടെറി. മുന്‍ ലോവാ റിപ്പബ്ലിക്കന്‍ ഗവര്‍ണറായിരുന്ന ടെറി 2017 മുതല്‍ ചൈനയിലെ അമേരിക്കയുടെ സ്ഥാനപതിയാണ്. അമേരിക്ക-ചൈന വ്യാപാര-വാണിജ്യ യുദ്ധങ്ങള്‍ തുടങ്ങിയ 2018 കാലഘട്ടത്തിലും കൊറോണ സംഭവങ്ങളിലും സുപ്രധാന മേഖലകളിലെ ബന്ധങ്ങള്‍ തകരാതിരിക്കാന്‍ ടെറിയുടെ ചൈനയിലെ സാന്നിദ്ധ്യം നിര്‍ണ്ണായകമായിരുന്നു. പ്രസിഡന്റ് ട്രംപിനോട് ഫോണിലൂടെ താന്‍ മടങ്ങാന്‍ ആഗ്രഹിക്കുന്നതായി അറിയിച്ചെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here