ആലുവ:കൊവിഡ്ബാധിച്ച്ചികിത്സയിലായിരുന്ന പടിഞ്ഞാറെ കടുങ്ങല്ലൂർ മണക്കാട്ടിൽ പരേതനായ ബാലകൃഷ്ണന്റെ മകൻ അഭിലാഷ് (43) മരിച്ചു. കരൾ സംബന്ധമായ രോഗത്തിന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചൊവ്വാഴ്ച വൈകിട്ടാണ് മരണം സംഭവിിച്ചത്. കിഴക്കേ കടുങ്ങല്ലൂരിൽ മത്സ്യകച്ചവടം നടത്തി വരികയായിരുന്നു. സംസ്കാരം ബുധനാാഴ്ച (23-09-2020) കൊവിഡ് മാനദണ്ഡം പാലിച്ച് എടയാർ പൊതുശ്മശാനത്തിൽ നടക്കും.

ഭാര്യ: സിനിസ (ജില്ലാ കോടതി, എറണാകുളം). മക്കൾ: അഭിനന്ദ്, രുദ്ര.

LEAVE A REPLY

Please enter your comment!
Please enter your name here