പട്ടിക വർഗ വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ അശ്വിൻ കെ.എസ്.ഇ.ബിയിൽ  അസിസ്റ്റന്റ് എൻജിനിയറായ കോട്ടയം മേലുകാവ്മറ്റം കുന്നുംപുറത്ത് ഹൗസിൽ സാം കെ.ജോസഫിന്റെയും ആനി സാമിന്റെയും മൂത്ത മകനാണ്. സഹോദരൻ ആൻഡ്രൂ ജോസഫ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. ലോക്ഡൗൺ കാലയളവിൽ പോലും അധ്യാപകർ ഫോണിൽ വിളിച്ച് പിന്തുണ നൽകിയിരുന്നു. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലാണ് അശ്വിന്റെ പ്ലസ് ടു വിദ്യാഭ്യാസം. 92 ശതമാനം വിജയമാണ് പ്ലസ് ടുവിന് അശ്വിൻ കരസ്ഥമാക്കിയത്. എൻജിനിയറിംഗ് റാങ്ക് പട്ടികയിൽ 1236-ാം റാങ്കാണുള്ളത്. കമ്പ്യൂട്ടർ സയൻസിന് പ്രഥമ പരിഗണന നൽകുന്ന അശ്വിന്് ഇലക്ട്രിക്കലിനോടും താല്പര്യമുണ്ട്. ഇരുവരും ആദ്യ ശ്രമത്തിൽ തന്നെയാണ് ഉന്നത വിജയം കരസ്ഥമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here