കൊച്ചി: ലോക്ക് ഡൗൺ കാലത്ത്   കൃഷിക്കാരൻറെ വേഷവുമായി മലയാളത്തിൻറെ സൂപ്പർതാരം മോഹൻലാൽ.  എളമക്കരയിലെ തൻറെ വീടിനോട് ചേര്‍ന്ന് .കൃഷിയിടത്തിലേക്കിറങ്ങി നൂറുമേനി വിളയിച്ചതിൻറെ ചിത്രങ്ങൾ ലാൽ ട്വിറ്ററിലൂടെയാണ് പങ്കുവെച്ചിട്ടുള്ളത്. ജൈവവളം മാത്രമിട്ടാണ്  കൃഷി ചെയ്തത്. മെട്രോ നഗരത്തിലെ താരത്തിൻ്റെ കൃഷി ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലും വൈറലായി കഴിഞ്ഞു. അഭിനയം മാത്രമല്ല കൃഷിയും തനിക്ക് വഴങ്ങുമെന്നാണ് മോഹൻലാൽ ഇതിലൂടെ  പങ്കുവെയ്ക്കുന്നത്.  ചെന്നൈയില്‍ നിന്ന് രണ്ട് മാസം മുമ്പ് തിരിച്ചെത്തിയതു മുതലാണ് താരം കൃഷിയിലേക്കിറങ്ങിയത്.നടൻറെ കർഷക വേഷം കണ്ട് നിരവധി ആരാധകരാണ് ട്വിറ്ററിൽ കമൻറുമായെത്തുന്നത്. അവരോടെല്ലാം തമാശയോടെ താരം മറുപടിയും നൽകുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here