youth congress letter
കൊച്ചി: കൊവിഡ് വ്യാപനം കൊച്ചിയിൽ അതിരൂക്ഷമാക്കിയതിന് പിന്നില്‍ ലുലുമാളും അധികൃതരുമാണെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ്സ് രംഗത്ത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാനാണ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.
രാഷ്ട്രീയ, സാമ്പത്തിക സ്വാധീനം ഉള്ളതിനാൽ
നിയമപോരാട്ടത്തിലൂടെ മുന്നോട്ട് പോകാനാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതിയുടെ തീരുമാനം. കൊച്ചി ലുലുമാള്‍ അധികൃതര്‍ക്കെതിരേ പകര്‍ച്ചവ്യാധി തടയല്‍ നിയമം വകുപ്പ് 3 പ്രകാരവും ഐ.പി.സി 268, 269, 270, 304 എ, 511 വകുപ്പുകള്‍ പ്രകാരവും കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
ലുലുമാളില്‍ ജോലി ചെയ്യുന്ന നിരവധി തൊഴിലാളികള്‍ക്ക്  കൊറോണ വൈറസ് ബാധ ഉണ്ടായ ഗുരുതരമായ സാഹചര്യമുണ്ടായെന്നാണ് പരാതി.
 ലുലുമാളില്‍ കൊവിഡ് രോഗവ്യാപനം മറച്ചുവെച്ച് തൊഴിലാളികളെക്കൊണ്ട് സ്ഥാപനം തുറന്നു പ്രവര്‍ത്തിപ്പിച്ച് സാമൂഹ്യവ്യാപനം ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി സിറ്റി കമ്മീഷണര്‍ ജി. പൂങ്കുഴലിക്കാണ് പരാതി നല്‍കിയത്.
ഈ മാസം പത്താം തിയതി മുതല്‍ നിരവധി ജീവനക്കാര്‍ക്ക് കൊവിഡ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുകയും ആ വിവരം മാനേജ്മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ മാളിന്റെ സല്‍പ്പേരും സാമ്പത്തിക നഷ്ടവും കണക്കിലെടുത്ത് പൊതുജനങ്ങളുടെ ജീവന് ഒരുവിലയും കല്‍പ്പിക്കാതെ മാനേജ്മെന്റ് വേണ്ട മുന്‍കരുതലുകള്‍ എടുക്കാതെ വിവരം അധികൃതരില്‍ നിന്ന് മറച്ചുവെച്ചുവെന്ന് ഷാജഹാന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ദിനംപ്രതി ആയിരങ്ങള്‍ സന്ദര്‍ശിക്കുന്ന ഒരു മാളിന്റെ നടത്തിപ്പുകാരില്‍ നിന്ന് ഉണ്ടായിട്ടുള്ള ഇത്രയും ഗുരുതരമായ വീഴ്ച ഗൗരവമായി കാണണമെന്ന് ഷാജഹാന്‍ ചൂണ്ടിക്കാട്ടി. സ്ഥിതിഗതികള്‍ അതീവരൂക്ഷമായതിന് ശേഷവും ജീവനക്കാരെ ഒരുമിച്ചാണ് മാള്‍ അധികൃതര്‍ താമസിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നും രോഗലക്ഷണം ഉള്ളവരെപ്പോലും പരിശോധന നടത്തുന്നതില്‍ നിന്നും നിര്‍ബന്ധപൂര്‍വം മാള്‍ അധികൃതര്‍ വിലക്കി.
ആദ്യം മുതലേ വേണ്ട മുന്‍കരുതല്‍ സ്വീകരിച്ചെങ്കില്‍ ഇത്രയും രൂക്ഷമായ രോഗവ്യാപനം തടയാന്‍ കഴിയുമായിരുന്നെന്നും ഷാജഹാന്‍ തന്റെ പരാതിയില്‍ പറയുന്നു. ജീവനക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തിയ മറ്റു ജീവനക്കാരെയോ സന്ദര്‍ശകരെയോ ക്വാറന്റൈനില്‍ പാര്‍പ്പിക്കാന്‍ വേണ്ട നടപടികള്‍ ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചില്ലെന്ന ഗുരുതരമായ ആരോപണവും ഷാജഹാന്‍ മുന്നോട്ടുവെക്കുന്നു.
ലുലു മാൾ താത്ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഇത് രണ്ടാം തവണയാണ് അടച്ചിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here