തിരുവനന്തപുരം : പ്രശസ്ത മനശാസ്ത്ര ചികില്‍സകന്‍ ഡോ. പി.എം മാത്യു വെല്ലൂര്‍ അന്തരിച്ചു. തിരുവനന്തപുരം ചാരാച്ചിറയിലെ വസതിയിലായിരുന്നു അന്ത്യം. 87 വയസായിരുന്നു. അഞ്ചുവര്‍ഷമായി അസുഖബാധിതനായി കിടപ്പിലായിരുന്നു. സംസ്കാരം നാളെ സ്വദേശമായ മാവേലിക്കരയില്‍ നടക്കും.

കേരള സർവകലാശാലയിൽ നിന്ന് മനശാസ്‌ത്രത്തിൽ ബിരുദാനന്തര ബിരുദവും ഡോക്‌ടറേ‌റ്റും നേടിയ ശേഷം അദ്ദേഹം വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജിൽ അദ്ധ്യാപകനായി. പിന്നീട് തിരുവനന്തപുരത്ത് കേരള സർക്കാരിന്റെ മനശാസ്‌ത്ര-തത്വശാസ്‌ത്ര- വിദ്യാഭ്യാസ വകുപ്പുകളിൽ മേധാവിയായി.സർവ വിജ്ഞാനകോശം അസിസ്‌റ്റന്റ് എഡി‌റ്ററായും അദ്ദേഹം ജോലി നോക്കി.

1970 വരെ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായിപ്രവര്‍ത്തിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here