തൃശ്ശൂർ:  മുറ്റിച്ചൂർ നിധിൽ വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. നിധിലിനെ വധിച്ചവർക്ക് ഒളിവിൽ താമസിക്കാൻ സൗകര്യം ഒരുക്കി കൊടുത്ത ചേർപ്പ് ഊരകം സ്വദേശി കരിപ്പാംകുളം വീട്ടിൽ നിഷാദിനെയാണ് (28) അന്വേഷണസംഘം ഊരകത്തുനിന്ന് പിടികൂടിയത്.

ഇതോടെ നിധിൻ വധക്കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം ഒമ്പതായി. നേരത്തെ സനൽ, ശ്രീരാഗ്, അനുരാഗ്, സായിഷ്, അഖിൽ എന്നിവരെയും സംരക്ഷണം ഒരുക്കിയ സന്ദീപ്, ധനേഷ് പ്രിജിത്ത്, എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here