കാസർകോട് :കീറിയെറിഞ്ഞ ലോട്ടറിടിക്കറ്റിന് അഞ്ചുലക്ഷം രൂപയടിച്ചതിൻറെ ഞെട്ടലിലാണ് ചെങ്കള ചൂരിപ്പള്ളത്തെ മൻസൂർ അലി(42). സമ്മാനമില്ലെന്നുറപ്പിച്ചാണ് ലോട്ടറി ടിക്കറ്റ് മൻസൂർ അലി കീറിമുറിച്ചത്. നറുക്കെടുത്തപ്പോൾ മൻസൂർ അലി എടുത്ത ഡബ്ല്യുഎൽ 583055 എന്ന ടിക്കറ്റിനു രണ്ടാം സമ്മാനമായ അഞ്ചു ലക്ഷം രൂപയും ലഭിച്ചു.

ഓട്ടോ ഡ്രൈവറായ മൻസൂർ അലി പതിവുപോലെ ജോലിക്കായി എത്തിയ സമയത്താണ് പത്രം വാങ്ങി ലോട്ടറി ഫലം നോക്കിയത്. ആദ്യമൊന്നും ഓടിച്ചുനോക്കി തൻറെ നമ്പർ കാണാതായപ്പോൾ നിരാശയോടെ ടിക്കറ്റ് കീറി മുറിക്കുകയായിരുന്നു.

മുളിയാർ മജക്കാറിലെ രാമകൃഷ്ണൻ എന്ന ഏജന്റിൽ നിന്നെടുത്ത ടിക്കറ്റിനാണു സമ്മാനം ലഭിച്ചത്കുറച്ചു സമയം കഴിഞ്ഞപ്പോൾ ടിക്കറ്റ് ഏജൻറാണ് സമ്മാനം ലഭിച്ച സന്തോഷ വാർത്ത മൻസൂറിനെ അറിയിക്കുന്നത്. പിന്നീട് കീറിയെറിഞ്ഞ ടിക്കറ്റ് കഷണങ്ങൾ പെറുക്കിയെടുത്തു യോജിപ്പിച്ചു. സമ്മാനം കിട്ടുമെന്ന പ്രതീക്ഷയുണ്ടെങ്കിലും കീറിയെറിഞ്ഞതിനാൽ കുറച്ച് സാങ്കേതിക തടസ്സങ്ങൾ ഇനിയുമുണ്ട് മൻസൂറിന് മുന്നിൽ.

ലോട്ടറി ടിക്കറ്റ് കീറി പല കഷ്ണങ്ങളായിപ്പോയതിനാൽ ഇനി അതിലെ നമ്പർ നോക്കി സമ്മാനം നൽകാനാവില്ല. പക്ഷേ, ടിക്കറ്റ് കൂട്ടിച്ചേർത്ത ശേഷം അതിലെ ക്യുആർ കോഡ് സ്കാൻ ചെയ്യാൻ പറ്റിയെങ്കിൽ സമ്മാനം ലഭിക്കും. അല്ലാത്ത പക്ഷം സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ തീരുമാനിച്ചാൽ മാത്രമെ തുക ലഭിക്കുകയുള്ളൂ.

ദേശീയ പോലീസ് സേനാ ദിനം; കൊറോണക്കെതിരെയുള്ള പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട ഉദ്യോഗസ്ഥർക്ക് ആദരവ് അർപ്പിച്ച് അമിത് ഷാ

LEAVE A REPLY

Please enter your comment!
Please enter your name here